മൂത്ര മാർഗങ്ങളായ ഗവീനി, വസ്തി, വൃക്ക എന്നിവിടങ്ങളിൽ ഉണ്ടാകുന്ന കല്ലുകളെ ദ്രവിപ്പിക്കുന്ന ഔഷധമാണ്. കേരളത്തിൽ Rotula aquatica യേയും Homonoia riparia Lour നേയുമാണ് പാഷാണഭേദിയായി കണക്കാക്കുന്നത്.

പാഷാണഭേദി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Saxifragales
Family: Saxifragaceae
Genus: Bergenia
Species:
B. ligulata
Binomial name
Bergenia ligulata

എന്നാൽ ഇന്ത്യയിൽ പല ഭാഗങ്ങളിലും Bergenia ligulata യെയാണ് പാഷാണഭേദിയായി കണക്കാക്കുന്നത്. ഇവിടെ വിവരിക്കുന്നത് ഇതാണ്.

തെക്കേ ഇന്ത്യയിൽ ഈ സസ്യം വളരുന്നില്ല. കേരളത്തിൽ കല്ലൂർവഞ്ചിയെന്ന സസ്യമാണ് പകരമായി ഉപയോഗിക്കുന്നത്. ഹിമാലയ പ്രാന്തങ്ങളിൽ വന്യമായി വളരുന്നു.

രൂപവിവരണം

തിരുത്തുക

ബഹുവർഷ ഓഷധിയാണ്. ഇലകൾ അണ്ഡാതിയിലും വട്ടാത്തിലുമായി കാണുന്നു. 50 സെ.മീ ഉയരം വരെ വളരുന്നു. വെള്ള. ചുവപ്പ്, നീല നിറങ്ങളുള്ള പൂക്കൾ കാണുന്നു.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം  : കഷായം, തിക്തം

ഗുണം  : ലഘു, സ്നിഗ്ദം, തീക്ഷ്ണം

വീര്യം : സീതം

വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ

തിരുത്തുക

വേരു്

ഔഷധ ഗുണം

തിരുത്തുക

മൂത്രത്തിലെ കല്ലിനെ ദ്രവിപ്പിക്കുന്നു. മൂത്രളമാണ്.

ചിത്രശാല

തിരുത്തുക

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

"https://ml.wikipedia.org/w/index.php?title=പാഷാണഭേദി&oldid=3707888" എന്ന താളിൽനിന്ന് ശേഖരിച്ചത്