പാറ്റ്‍വിൻസ്വോ ദേശീയോദ്യാനം
പാറ്റ്‍വിൻസ്വോ ദേശീയോദ്യാനം (ഫിന്നിഷ്: Patvinsuon kansallispuisto) ഫിൻലാൻറിലെ വടക്കൻ കരേലിയ മേഖലയിൽ, ലീക്സ, ഇലോമാൻറ്സി എന്നീ മുനിസിപ്പാലിറ്റിയിലുൾപ്പെട്ടതുമായ ഒരു ദേശീയോദ്യാനമാണ്. 1982 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 105 ചതുരശ്ര കിലോമീറ്ററാണ് (41 ചതുരശ്ര മൈൽ). ദേശീയോദ്യാനമേഖലയിൽ ഏകദേശം 80 കിലോമീറ്റർ (50 മൈൽ) നീളത്തിൽ അടയാളപ്പെടുത്തിയ കാൽനടപ്പാതയുണ്ട്. ദേശീയോദ്യാനത്തിൽ പായൽ നിറഞ്ഞ ചതുപ്പുനിലങ്ങൾ, വനങ്ങൾ, സ്ലാഷ്-ആൻറ് ബേൺ പ്രദേശങ്ങൾ, പ്രാചീനകാല മരങ്ങളുള്ള വനം എന്നിവ ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിൻറെ വടക്കുകിഴക്കൻ ഭാഗത്ത് സ്യൂവോമുജാർവി തടാകം സ്ഥിതിചെയ്യുന്നു.
പാറ്റ്‍വിൻസ്വോ ദേശീയോദ്യാനം (Patvinsuon kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | North Karelia |
Location | Lieksa, Ilomantsi |
Area | 105 കി.m2 (41 ച മൈ) |
Established | 1982 |
Management | Metsähallitus |
Visitation | 12,000 (2009[1]) |
IUCN category | II - National Park |
Website: www | |
അവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)