പാരാഫോളിക്കുലാർ കോശങ്ങൾ
തൈറോയിഡ് ഗ്രന്ഥിയുടെ ഫോളിക്കിളുകൾക്ക് പുറമേയുള്ള വലിയ കോശങ്ങളാണ് പാരാഫോളിക്കുലാർ കോശങ്ങൾ. 'സി (ക്ലിയർ) കോശങ്ങൾ' എന്നും ഇവ അറിയപ്പെടുന്നു.[1] ഒറ്റയ്ക്കൊറ്റയ്ക്കോ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്ന ഹോർമോൺ ഉത്പാദകകോശങ്ങളാണിവ. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് സാധാരണ നിലയിലും കൂടുമ്പോൾ രക്തത്തിലേയ്ക്ക് കാൽസിടോണിൻ എന്ന ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് രക്തത്തിലെ അധികമുള്ള കാൽസ്യത്തിന്റെ അളവ് സാധാരണനിലയിലെത്തിക്കുന്നു.
Parafollicular cell | |
---|---|
Details | |
Location | Thyroid |
Function | Calcitonin secretion |
Identifiers | |
TH | H3.08.02.4.00009 |
FMA | 68653 |
Anatomical terms of microanatomy |
കോശഘടന
തിരുത്തുകതൈറോയിഡ് ഗ്രന്ഥിയുടെ ഫോളിക്കിളുകളുടെ ഉൾഭാഗവുമായി നേരിട്ട് ബന്ധമില്ലാത്ത കോശങ്ങളാണിവ. തൈറോയിഡ് ഗ്രന്ഥിയുടെ എപ്പിത്തീലിയ ആവരണത്തിനുൾവശത്തായി ഇവ കാണപ്പെടുന്നു. പെയിൽ സ്റ്റെയിനിംഗ് കോശങ്ങളാണിവ. തൈറോയിഡ് ഫോളിക്കിളുകളെ പൊതിയുന്ന ബേയ്സ്മെന്റ് ആവരണത്തിനുള്ളിലാണ് ഇവ സ്ഥിതിചെയ്യുന്നത്. തൈറോയിഡ് ഗ്രന്ഥിയുമായി കൂടിച്ചേരുന്ന ന്യൂറൽ ക്രസ്റ്റ് കോശങ്ങളിൽ നിന്നാണ് സി കോശങ്ങൾ രൂപപ്പെടുന്നത്. [2] സ്ഥാനമനുസരിച്ച് പാരാഫോളിക്കുലാർ കോശങ്ങൾ എന്നും (തൈറോയിഡ് ഫോളിക്കിളുകൾക്ക് സമീപമുള്ളത്) സി കോശങ്ങൾ എന്നും (ക്ലിയർ- വ്യക്തമായി കാണാവുന്നത്) പേരുകൾ ഇവയ്ക്കുണ്ട്. [3]
അവലംബം
തിരുത്തുക- ↑ https://www.ncbi.nlm.nih.gov/pmc/articles/PMC5583831/.
{{cite web}}
: Missing or empty|title=
(help) - ↑ https://www.sciencedirect.com/topics/neuroscience/parafollicular-cell
- ↑ https://web.archive.org/web/20130803184908/http://instruction.cvhs.okstate.edu/Histology/HistologyReference/hrendo.htm. Archived from the original on 2013-08-03.
{{cite web}}
: Missing or empty|title=
(help)