പാനോത്ത് തടയണ Panoth Weir കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഗ്രാമത്തിലെ നരിപ്പറ്റ പഞ്ചായത്തിൽ മാഹിപ്പുഴയുടെ പോഷകനദിയായ വാണിയം പുഴക്കു കുറുകേ നിർമ്മിച്ചിട്ടുള്ള തടയണയാണ്.[1] വിലങ്ങാട് ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ രണ്ടാമത്തെ തടയണയാണിത്. ആദ്യത്തെത് വാളൂക്ക് തടയണയാണ്. 2014 ലാണ് പദ്ധതി ആരംഭിച്ചത്. [2] തടയണക്ക് 8.55 മീറ്റർ (28.1 അടി) ഉയരവും 44.5 മീറ്റർ (146 അടി) നീളവുമുണ്ട്.

പാനോത്ത് തടയണ

ജലവൈദ്യുത പദ്ധതി

തിരുത്തുക

2.5 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് വാണിയമ്പുഴയിലും കവടിപ്പുഴയിലുമായി സ്ഥിതി ചെയ്യുന്ന ഈ പദ്ധതിയ്ക്കുള്ളത്. 59.49 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. ഈ പദ്ധതി പ്രകാരം പാനോത്തും വാളൂക്കും തടയണ നിർമ്മിച്ച് അവിടെ നിന്ന് കനാലുകൾ വഴി വെള്ളം ഫോർബേ ടാങ്കിലെത്തിച്ച് പിന്നീട് പെൻസ്റ്റോക്ക് പൈപ്പുകൾ ഉപയോഗിച്ച് വെള്ളം പവർഹൗസിലെത്തിച്ച് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നു.വാളൂക്ക് കനാലിന് 1750 മീറ്റർ നീളവും പാനോത്ത് കനാലിന് 2850 മീറ്റർ നീളവുമുണ്ട്. ആവശ്യമായ വ്യത്യാസം വരുത്തിയ വൈദ്യുതി 14 കിലോമീറ്റർ അകലെയുള്ള നാദാപുരം സബ്സ്റ്റേഷനിലെത്തിച്ച് വിതരണം നടത്തുന്നു.[3]

റഫറൻസുകൾ

തിരുത്തുക
  1. "Diversion Structures in Kozhikode District – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-29.  This article incorporates text available under the CC BY-SA 2.5 license.
  2. "Mini hydroelectric project commissioned in Kerala". www.projectstoday.com. Retrieved 2021-07-29.
  3. "Vilangad mini-hydel project commissioned". The Hindu (in Indian English). Special Correspondent. 2014-09-02. ISSN 0971-751X. Retrieved 2021-07-29.{{cite news}}: CS1 maint: others (link)
"https://ml.wikipedia.org/w/index.php?title=പാനോത്ത്_തടയണ&oldid=3619707" എന്ന താളിൽനിന്ന് ശേഖരിച്ചത്