പാതിരകാളി അമ്മൻ ക്ഷേത്രം
ഭദ്രകാളി ക്ഷേത്രം
ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യയിലെ ട്രിങ്കോമാലിയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പാതിരകാളി അമ്മൻ ക്ഷേത്രം (തമിഴ്: பத்திரகாளி அம்பாள் கோயில்). കാളി അമ്മന്റെ രൂപമായ ഭദ്രകാളി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണിത്. പാതിരകാളി അമ്പാൽ കോവിൽ എന്നു ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രം ട്രിങ്കോമാലി ഹിന്ദു കോളേജിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
Pathirakali Amman temple | |
---|---|
பத்திரகாளி அம்பாள் கோயில் | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Trincomalee |
നിർദ്ദേശാങ്കം | 8°34′28.28″N 81°14′2.07″E / 8.5745222°N 81.2339083°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Bhadrakali (Ambal/Kali) |
ആഘോഷങ്ങൾ | Koneswaram Temple Ther Thiruvilah festival |
ജില്ല | Trincomalee |
പ്രവിശ്യ | Eastern Province |
രാജ്യം | Sri Lanka |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Dravidian architecture |
പൂർത്തിയാക്കിയ വർഷം | Unknown; inscriptional references from 11th century and before |
ലിഖിതങ്ങൾ | Rajendra Chola I |
രാജേന്ദ്ര ചോളൻ ഒന്നാമൻ തന്റെ ഭരണകാലത്ത് ഈ ക്ഷേത്രം ഗണ്യമായി വിപുലീകരിച്ചു. ഇത് വിശദമായി പ്രതിപാദിക്കുന്ന ഒരു ലിഖിതം ക്ഷേത്രപരിസരത്ത് സ്ഥിതിചെയ്യുന്നു.[1]
1660-കളിൽ വിൽബർ സ്മിത്ത് രചിച്ച ബേർഡ്സ് ഓഫ് പ്രെ (1997) എന്ന പുസ്തകത്തിൽ ഈ ക്ഷേത്രത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.
അവലംബങ്ങൾ
തിരുത്തുക- ↑ "Trinco historic Pathirakali Amman temple festival begins". TamilNet (March 9, 2003). Retrieved April 5, 2012.