രാജരാജ ചോളൻ ഒന്നാമന്റെ മകൻ ആയിരുന്ന പ്രഗൽഭനായ ചോള രാജാവായിരുന്നു രാജേന്ദ്ര ചോളൻ (തമിഴ്: முதலாம் இராசேந்திர சோழன்). തന്റെ പിതാവിന്റെ സാമ്രാജ്യ വികസന നയം പൂർവാധികം ശക്തിയോടെ ഇദ്ദേഹം നടപ്പിലാക്കി.1018 ൽ രാജേന്ദ്രൻ പാണ്ഡ്യരെ നിശ്ശേഷം പരാജയപ്പെടുത്തി . സിലോണും ഇദ്ദേഹത്തിന്റെ അധികാര പരിധിയിൽ ഉൾപ്പെട്ടിരുന്നു.റായ്ച്ചൂർ , ബംഗാൾ തുടങ്ങിയ് ഉത്തര ഭാരതത്തിലെ പ്രദേശങ്ങളും ഇദ്ദേഹം കീഴടക്കി. ഗംഗൈ കൊണ്ട ചോഴൻ എന്ന പദവി ഇദ്ദേഹം കരസ്ഥമാക്കി.

രാജേന്ദ്ര ചോഴൻ ഒന്നാമൻ
ഭരണകാലം1012–1044 CE
തദ്ദേശീയംതമിഴ്
പദവികൾപരകേസരി, യുദ്ധ്മല്ല, മുമ്മുടി, ഗംഗൈകൊണ്ട ചോളൻ
മുൻ‌ഗാമിരാജരാജ ചോളൻ ഒന്നാമൻ
പിൻ‌ഗാമിരാജാധിരാജ ചോളൻ I
രാജ്ഞിത്രിഭുവന മഹാദേവിയാർ
പങ്കാവൻ മാദേവിയാർ
വിരമദേവി
രാജവംശംചോളസാമ്രാജ്യം
പിതാവ്രാജരാജ ചോളൻ ഒന്നാമൻ
മക്കൾരാജാധിരാജ ചോളൻ I
രാജേന്ദ്ര ചോളൻ II
വീരരാജേന്ദ്ര ചോളൻ
അരുൾമൊലിനംഗയാർ
അമ്മംഗാദേവി
മതവിശ്വാസംഹിന്ദു, ശൈവൻ
രാജേന്ദ്ര ചോഴന്റെ സാമ്രാജ്യംc. 1030 CE

രാജേന്ദ്രന്റെ സൈനിക വിജയങ്ങൾ തെക്ക് കിഴക്കൻ ഏഷ്യ വരെ എത്തി. 1034 ഇൽ രാജേന്ദ്രൻ ചൈനയിലേക്ക് ഒരു സ്ഥാനപതിയെ അയച്ചതായും ചരിത്രം പറയുന്നു. ഗംഗൈ കൊണ്ട ചോളപുരം എന്ന പുതിയ തലസ്ഥാന നഗരം പണിതതും പുതിയ ജലസേചന സൗകര്യങ്ങൾ ഉണ്ടാക്കിയതും രാജേന്ദ്രന്റെ ഭരണ നേട്ടങ്ങളായിരുന്നു. സാഹിത്യത്തിനും സാഹിത്യകാരന്മാർക്കും രാജേന്ദ്രൻ ചെയ്ത സേവനങ്ങളെ മാനിച്ച് ഇദ്ദേഹത്തെ പണ്ഡിത ചോഴൻ എന്നും വിളിക്കാറുണ്ടായിരുന്നു

  • ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോൻ - ഭാഗം ഒന്ന് - ചോള സാമ്രാജ്യം - പേജ് 208-209
"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_ചോളൻ&oldid=4017608" എന്ന താളിൽനിന്ന് ശേഖരിച്ചത്