പാണ്ഡു (ജീവിതകാലം: 19 ഫെബ്രുവരി 1947 - 6 മെയ് 2021) നിരവധി തമിഴ് സിനിമകളിൽ ഹാസ്യ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു തമിഴ് ചലച്ചിത്ര താരമായിരുന്നു.[2] അദ്ദേഹത്തിന്റെ സഹോദരൻ ഇടിച്ചപ്പുളി സെൽവരാജും മുൻകാലത്ത് തമിഴ് സിനിമകളിൽ ഹാസ്യവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[3]

പാണ്ഡു
ജനനം(1947-02-19)19 ഫെബ്രുവരി 1947
കോമരപാളയം, നാമക്കൽ ജില്ല
മരണം6 മേയ് 2021(2021-05-06) (പ്രായം 74)[1]
തൊഴിൽസിനിമാ താരം
സജീവ കാലം1970, 1981
1988-2021

ജീവിതരേഖ തിരുത്തുക

സ്കൂൾ വിദ്യാഭ്യാസകാലത്തിനുശേഷം പാണ്ഡു ചെന്നൈയിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് കോളേജിൽ പ്രവേശനം നേടുകയും ക്രിയേറ്റീവ് ആർട്സിലുള്ള തന്റെ താൽപര്യം വളർത്തിയെടുക്കുകയും ചെയ്തു. നിരവധി ചിത്രങ്ങളിൽ  ഹാസ്യ താരമായി അഭിനയിച്ചിട്ടുള്ള സഹോദരൻ ഇടിച്ചപ്പുളി സെൽവരാജിനൊപ്പം കരൈയെല്ലാം ശെമ്പകപ്പൂ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി. രാജസ്ഥാനിൽ നടന്ന ഷൂട്ടിംഗിൽ അജിത് കുമാറിനൊപ്പം കാതൽ കോട്ടൈ എന്ന ചിത്രത്തിൽ രാമസ്വാമി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

2013 ൽ മകൻ പിന്റു പാണ്ഡു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വെള്ളച്ചി എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു.[4] തമിഴ്‌നാട് ടൂറിസം ലോഗോയായി കുട രൂപകൽപ്പന ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിന് സമ്മാനവും പ്രശംസയും ലഭിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവ് എം.ജി.ആറിന്റെ മാർഗ്ഗനിർദ്ദേശത്തിലും മേൽനോട്ടത്തിലും പാർട്ടി ചിഹ്നമായ രണ്ട് ഇലകൾ രൂപകൽപ്പന ചെയ്തതും പാണ്ഡുവായിരുന്നു. സിനിമകളിൽ നിന്നകന്ന് 1975 ൽ ചെന്നൈയിൽ പ്രപഞ്ച് അൺലിമിറ്റഡ് എന്ന പേരിൽ ഒരു പിച്ചള, അലുമിനിയം ബിസിനസ്സ് അദ്ദേഹം ആരംഭിച്ചു. മകൻ പ്രഭു പഞ്ജുവിന്റെ ചുമതലയിൽ അദ്ദേഹം ഇത് ഒരു കുടുംബ വ്യവസായമായാണ് നടത്തിയത്.[5]  2014 ൽ മറ്റൊരു മകൻ പഞ്ജു പാണ്ഡുവിനൊപ്പം ചേർന്ന് അദ്ദേഹം ഒരു കലാ പ്രദർശനവും നടത്തിയിരുന്നു.[6]

മരണം തിരുത്തുക

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 2021 മെയ് 6 ന് 74 ആം വയസ്സിൽ അന്തരിച്ചു.[7][8]

  1. https://www.deccanherald.com/entertainment/entertainment-news/tamil-actor-pandu-passes-away-due-to-covid-19-complications-982862.html
  2. Suresh Raja. "கில்லி பாண்டு". Vannathirai (in തമിഴ്). pg. 58 - 60.{{cite magazine}}: CS1 maint: location (link)
  3. "Veteran Comedian No More - Comedian - Idichapuli Selvaraj - Dead - Pandu - Brother - Tamil Movie News". behindwoods.com.
  4. "Vellachi Movie Review {1/5}: Critic Review of Vellachi by Times of India" – via timesofindia.indiatimes.com.
  5. "Name Boards and Metal Letters Manufacturer | Prapanj Unlimited, Chennai". IndiaMART.com. Archived from the original on 2017-02-05. Retrieved 2021-05-06.
  6. "Art With Alphabets". The New Indian Express.
  7. "Comedy actor Pandu passes away due to COVID-19 complications - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-06.
  8. ChennaiMay 6, Janani K.; May 6, 2021UPDATED:; Ist, 2021 09:46. "Actor and comedian Pandu dies of Covid-19 at 74 in Chennai". India Today (in ഇംഗ്ലീഷ്). Retrieved 2021-05-06. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=പാണ്ഡു_(നടൻ)&oldid=3636411" എന്ന താളിൽനിന്ന് ശേഖരിച്ചത്