കേരളത്തിലെ ശുദ്ധജലാശയങ്ങളിൽ കണ്ടുവരുന്ന ഒരു മലിഞ്ഞീൽ മത്സ്യമാണ് പാണ്ടൻ മലിഞ്ഞീൽ (Indian mottled eel). (ശാസ്ത്രീയനാമം: Anguilla bengalensis bengalensis). നീണ്ട് ഉരുണ്ടിട്ടാണ് ശരീരം. ശരീരത്തിൽ ഇളം നീലനിറമുള്ള പുള്ളികൾ കണ്ടുവരുന്നു. മുഷിഞ്ഞ വെള്ളനിറമാണ് അടിവശത്തിനു്. ശരാശരി നീളം 80 സെന്റിമീറ്ററാണെങ്കിലും 200 സെന്റിമീറ്റർ വരെ ഇവ പരമാവധി വളരുന്നു. പരമാവധി ഭാരം 6 കിലോഗ്രാം. ഈ മത്സ്യം പ്രജനനം നടത്തുന്നത് കടലിലാണ്. മുട്ട വിരിഞ്ഞ് ലാർവ്വദശ പിന്നിടുന്നതോടെ ഇത് ശുദ്ധജലത്തിലേക്ക് കയറിവരുന്നു. ബാക്കിയുള്ള കാലം പുഴകളിലും കനാലുകളിലും നെൽപാടങ്ങളിലും കോൾനിലങ്ങളിലുമായി കഴിയുന്നു. വർഷക്കാലാരംഭമായ ജൂൺ-ജൂലൈ മാസങ്ങളോടെയാണ് ഇവയെ വ്യാപകമായി കണ്ടുവരുന്നത്. നെൽപ്പാടങ്ങളിലേക്കും അതുപോലുള്ള വെള്ളക്കെട്ട് പ്രദേശങ്ങളിലേക്കും കയറുന്ന ഇവയെ ചൂണ്ടയിട്ട് പിടിയ്ക്കാറുണ്ട്. ഭക്ഷ്യയോഗ്യമായ ഒരു മത്സ്യമാണ്. ആസ്മ പോലുള്ള രോഗങ്ങൾക്ക് ഔഷധമായി കരുതിപ്പോരുന്നു[അവലംബം ആവശ്യമാണ്].

പാണ്ടൻ മലിഞ്ഞീൽ
Indian mottled eel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
A. b. bengalensis
Trinomial name
Anguilla bengalensis bengalensis
(J. E. Gray, 1831)

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

"https://ml.wikipedia.org/w/index.php?title=പാണ്ടൻ_മലിഞ്ഞീൽ&oldid=3904980" എന്ന താളിൽനിന്ന് ശേഖരിച്ചത്