ആനത്തൊട്ടാവാടി

ചെടിയുടെ ഇനം
(പാണ്ടിത്തൊട്ടാവാടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൊട്ടാവാടിയുടെ കുടുംബത്തിൽപ്പെട്ടതും വിഷമുള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ ഒരു സസ്യമാണ്‌ ആനത്തൊട്ടാവാടി. പാണ്ടി തൊട്ടാവാടി എന്ന പേരിലും ഇത് അറിയപ്പെടുന്നു[1]. ഇത് ഏകദേശം രണ്ട് മീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ശാസ്ത്രീയനാമം: Mimosa diplotricha. ഇംഗ്ലീഷ്: Giant Sensitive plant.

ആനത്തൊട്ടാവാടി
Mimosa diplotricha foliage and flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Genus:
Species:
M. diplotricha
Binomial name
Mimosa diplotricha
Synonyms

Mimosa invisa Mart.

കഴിച്ചാൽ മാരകമായ വിഷബാധയുണ്ടാക്കുന്നു ആനത്തൊട്ടാവാടിയുടെ ഇളം ചെടികളിൽ കൂടുതലായി കണ്ടുവരുന്ന മൈമോസിൽ എന്ന വിഷാംശമാണ് വിഷബാധകൾക്ക് കാരണം. ശരീരത്തിൽ നീർക്കെട്ട്, ശ്വാസതടസ്സം, വിറയൽ, തീറ്റ തിന്നാതിരിക്കൽ, നടക്കാൻ ബുദ്ധിമുട്ട് എനിവയാന്നു രോഗലക്ഷണങ്ങൾ.[2]

ഇതിന്റെ ഉറവിട രാജ്യം ബ്രസീൽ ആണെന്ന് കരുതപ്പെടുന്നു. ഈ സസ്യം നശീകരണ പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുമ്പോൾ, 2 മീറ്റർ വരെ വളരുന്നതാണ്‌. ഇതിന്റെ തണ്ടിലുടനീളം കാണുന്ന മുള്ളുകളേറ്റാൽ വേദന അസഹ്യമാണ്‌. മുള്ളുകളേറ്റാലുള്ള വേദന ആനയ്ക്കുപോലും വേദന ഉളവാക്കുന്നതിൽനാലാണ്‌ ഇതിന്‌ ആനത്തൊട്ടാവാടി എന്നപേരു വന്നതെന്നു പറയപ്പെടുന്നു.[3] മറ്റുചെടികൾക്കു വളരാൻ പറ്റാത്ത വിധം തായ്ത്തടിയിൽ പറ്റിച്ചേർന്നാണ്‌ ഈ പാഴ്‌ചെടിയുടെ വളർച്ച. നാഷണൽ പാർക്കുകളിലും വന്യജീവ സങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളർന്ന് പരക്കുന്ന സസ്യം, പ്രാദേശിക സസ്യയിനങ്ങൾക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-31. Retrieved 2011-11-09.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-15. Retrieved 2012-08-15.
  3. മലയാളമനോരമ ദിനപത്രം പഠിപ്പുരയിൽ വന്ന ലേഖനത്തിൽ നിന്നും.


"https://ml.wikipedia.org/w/index.php?title=ആനത്തൊട്ടാവാടി&oldid=3624232" എന്ന താളിൽനിന്ന് ശേഖരിച്ചത്