കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമാണ് പാട്ടുരായ്ക്കൽ. സ്വരാജ് റൌണ്ടിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ഇവിടം. പ്രശസ്തമായ പൂങ്കുന്നം ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ പാട്ടുരായ്ക്കലിന് അടുത്താണ് സ്ഥിതിചെയ്യുന്നത്.

പാട്ടുരായ്ക്കൽ
നഗരപ്രാന്തം
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ഗുരുവായൂർ-തൃശ്ശൂർ പാതയും ഷൊർണ്ണൂർ-തൃശ്ശൂർ പാതയും കൂടിച്ചേരുന്നിടത്താണ് പാട്ടുരായ്ക്കൽ കവല. പൂങ്കുന്നം തീവണ്ടി നിലയം ഇതിനടുത്താണ്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില ദീർഘദൂര തീവണ്ടികളും ഇവിടെ നിറുത്തുന്നു.

പ്രധാന കെട്ടിടങ്ങൾ

തിരുത്തുക
  • ഗിരിജാ തീയെറ്റർ - ഈ സിനിമാശാല ഇവിടെ നിന്നും നടന്നു പോകാവുന്ന ദൂരത്താണ്.
  • നളിനം ആഡിറ്റോറിയം - വിവാഹ, സമ്മേളന പന്തൽ. 500 പേർക്കോളം ഇവിടെ ഇരിക്കാൻ സൌകര്യമുണ്ട്.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാട്ടുരായ്ക്കൽ&oldid=2445207" എന്ന താളിൽനിന്ന് ശേഖരിച്ചത്