പാക്കം

വയനാട് ജില്ലയിലെ ഗ്രാമം

വയനാട് ജില്ലയിലെ പുല്പള്ളി പഞ്ചായത്തിലെ ഒരു പ്രദേശമാണ് പാക്കം. പാക്കത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് കബനി നദിയിലെ കുറുവ ദ്വീപ്.മാനന്തവാടി -പുല്പള്ളി പ്രധാനപാതയുടെ അരികിൽ തന്നെയാണ് പാക്കം ഗ്രാമം.ഇവിടത്തെ ജനസംഖ്യയിൽ ഭൂരിപക്ഷവും ആദിവാസികളാണ് .ഇതിൽ കുറുമർ,പണിയർ ,നായ്ക്കർ എന്നിവർ ഉൾപ്പെടുന്നു . നാലുവശവും വനത്താൽ ചുറ്റപ്പെട്ട ഈ സുന്ദര പ്രദേശത്തിൽ ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്.

ചരിത്രസ്മാരകങ്ങൾ തിരുത്തുക

ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു പരിശോധന-ബംഗ്ലാവ് ഇവിടെയുണ്ട് .'സ്രാമ്പി'എന്നാണു ഇത് അറിയപ്പെടുന്നത് .പൂർണമായും മരം കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടം ഇന്ന് നാശോന്മുഖമാണ്‌ . പാക്കം കോട്ടശിവക്ഷേത്രം എന്നറിയപ്പെടുന്ന ഒരു പ്രാചീന ക്ഷേത്രം പാക്കം വന മധ്യത്തിലുണ്ട് .പ്രാചീനകാലത്ത് വയനാട് ഭരിച്ചിരുന്നു എന്ന് കരുതപ്പെടുന്ന 'വേട'രാജവംശത്തിന്റെതാണുക്ഷേത്രം എന്ന് ആദിവാസികൾ കരുതുന്നു.

ചിത്രശാല തിരുത്തുക

 
പാക്കം ഗ്രാമത്തിലെ ഒരു ഏറുമാടം


 
ഒരു പാക്കം ഗ്രാമ ദൃശ്യം


"https://ml.wikipedia.org/w/index.php?title=പാക്കം&oldid=3334396" എന്ന താളിൽനിന്ന് ശേഖരിച്ചത്