പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്

ഗുർഗോണിൽ ഹെഡ്ക്വാർട്ടേഴ്സ് ഉള്ള ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി പ്രസരണ കമ്പനിയാണ് പവർ ഗ്രിഡ്കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (പവർ ഗ്രിഡ്). ഭാരതത്തിൽ ഉണ്ടാക്കുന്ന മുഴുവൻ വൈദ്യുതിയുടെ പകുതിയും പ്രസരണം നടത്തുന്നത് പവർ ഗ്രിഡാണ്. പവർ ഗ്രിഡിന് ഭാരതമൊട്ടാകെ 1,00,619 കി.മീറ്റർ പ്രസരണ ശൃംഗലയുണ്ട്. 2013 ഏപ്രിൽ 30ന് 168 സബ് സ്റ്റേഷനുകളും 1,64,763 MVA ട്രാൻസ്ഫോർമേഷൻ ശേഷിയുമുണ്ട്.

പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
സർക്കാർ സംരംഭം
Public
Traded asഎൻ.എസ്.ഇ.POWERGRID
ബി.എസ്.ഇ.: 532898
വ്യവസായംവൈദ്യുതി പ്രസരണം
സ്ഥാപിതം23 ഒക്ടോബർ 1992
ആസ്ഥാനം
ഗുർഗോൺ, ഭാരതം
സേവന മേഖല(കൾ)ഭാരതം
പ്രധാന വ്യക്തി
ശ്രീ ആർ.എൻ. നായക് (ചെയർമാൻ & മാനേജിങ്ങ് ഡയറക്ടർ)
ഉത്പന്നങ്ങൾപ്രസരണവും വിതരണവും; വൈദ്യുതി വ്യാപാരം
വരുമാനംIncrease10,035 കോടി (US$1.6 billion)(2011-12)[1]
Increase3,255 കോടി (US$510 million)(2011-12)[2]
വെബ്സൈറ്റ്Powergridindia.com

ഇപ്പോൾ 69.42% ഓഹരികൾ ഭാരത സർക്കാരിനും ബാക്കി 30.58% ഓഹരികൾ സ്ഥാപന നിക്ഷേപകരുടേയും പൊതുജനത്തിനുമാണ്.

ആരംഭം തിരുത്തുക

1989 ഒക്റ്റോബർ 23 ന് 10,000 കോടി രൂപയുടെ ഓഹരിമൂലധനത്തോടെ ഭാരത സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിൽ 1956 ലെ കമ്പനി നിയമം അനുസരിച്ച് നാഷണൽ പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങി. രാജ്യത്ത് ഉയർന്ന വോൾട്ടതയുള്ള പ്രസാരണ ശൃംഗല രൂപകൽപ്പന ചെയ്യൽ, നടപ്പാക്കൽ, കൈവശം വയ്ക്കൽ, പ്രവർത്തിപ്പിക്കൽ, അറ്റകുറ്റപ്പണി ചെയ്യൽ എന്നിവയായിരുന്നു ഉദ്ദേശം. 1992 ഒക്ടോബർ 23ന് കമ്പനിയുടെ പേര് പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നാക്കി. 1992-93ൽ എൻടിപിസി, ഏൻഎച്ച്പിസി, എൻഇഇപിസിഒ എന്നിവയുടേയും കേന്ദ്രത്തിന്റേയോ സംയുക്ത സംരംഭങ്ങളുടേയും ഊർജ്ജ വിതരണ വസ്തുവകകൾ സമയ ബന്ധിതമായി ഏറ്റെടുത്തു.

ശൃംഗലയുടെ ശരിയായ നടത്തിപ്പിനും പ്രവർത്തനത്തിനും വേണ്ടി ലോഡ് ഡെസ്പാച്ചിങ്ങ് കേന്ദ്രങ്ങളുടെ ചുമതലകൂടി 2004ൽ സർക്കാർ ഏല്പിക്കുകയുണ്ടായി. വിതരണ ശൃംഗലയുടെ നടത്തിപ്പും കാര്യക്ഷമതയും കൂട്ടുന്നതിന് പവർ ഗ്രിഡ് എല്ലാ മേഖല ലോഡ് ഡെസ്പാച്ചിങ്ങ് കേന്ദ്രങ്ങളേയും(RLDC) തനതു സാങ്കേതിക വിദ്യയായ യൂണിഫൈഡ് ലോഡ് ഡെസ്പാച്ച് & കമ്മ്യൂണിക്കേഷൻ(ULDC) സ്കീം നടപ്പിലാക്കി ആധുനികവൽക്കരിച്ചു.. 2009ൽ ദേശീയ ലോഡ് ഡെസ്പാച്ചിങ്ങ് കേന്ദ്രം(NLDC) തുടങ്ങുകയുണ്ടായി.

പൊതു വിവരങ്ങൾ തിരുത്തുക

കമ്പനിയുടെ പ്രവർത്തനം കണ്ട് ഭാരത സർക്കാർ 1998 ഒക്ടോബറിൽ മിനിരത്ന – I PSU വിഭാഗത്തിൽ പെടുത്തി. പൊതു സംരംഭക വകുപ്പ് 2008 മേയ് ഒന്നിന് നവരത്ന പദവി നൽകുകയുണ്ടായി. ലോകത്തിലെ മൂന്നാംത്തെ ഏറ്റവും വലിയ വൈദ്യുതി വിതരണ സംവിധാനമായി 2009 ജനുവരിയിൽ ലോകബാങ്ക് തിരഞ്ഞെടുക്കുകയുണ്ടായി.

മറ്റു സ്ഥാപനങ്ങൾ തിരുത്തുക

2009 ൽ ശൃംഗലയുടെ പ്രവർത്തനത്തിനും നടത്തിപ്പിനും വേണ്ടി പവർ സിസ്റ്റം ഒപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (POSOCO), എന്നപേരിൽ പവർഗ്രിഡിന്റെ 100% ഉടമസ്ഥതയിൽ ഒരു അനുബന്ധ കമ്പനി തുടങ്ങി.

മദ്ധ്യപ്രദേശിലെ ബിനയിൽ പവർഗിഡ്, എൻടിപിസി, എൻഎച്ച്പിസി, ഡിവിസി, സിപിആറ്ഐ എന്നിവയുടെ സംയുക്ത സംരഭമായി യി 2009 മേയിൽ ദേശീയ ഹൈ പവർ ടെസ്റ്റ് ലബോറട്ടാറി ലിമിറ്റഡ് തുടങ്ങുകയുണ്ടായി.

യൂണിഫൈഡ് ലോഡ് ഡെസ്പാച്ച് കേന്ദ്രങ്ങളുടെ വാർത്താവിനിമയ ശേഷിയുടെ അധികമുള്ള ശേഷി ഉപയോഗിച്ച് ടെലകോം മേഖലയിലും സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്.

വേറേയും അനുബന്ധ സ്ഥാപനങ്ങളും സംയുക്ത സംരംഭങ്ങളുമുണ്ട്.

പവർഗ്രിഡ് പ്രസരണശൃംഗല തകരാർ തിരുത്തുക

അവലംബം തിരുത്തുക

http://www.powergridindia.com/ Archived 2012-10-08 at the Wayback Machine.

http://powermin.nic.in/transmission/power_grid.htm Archived 2012-10-26 at the Wayback Machine.

http://www.sarkaritel.com/psu/psudetail.php?psu_id=202

  1. http://www.bseindia.com/qresann/results.asp?scripcd=532898&scripname=POWER%20GRID%20CORPORATION%20OF%20INDIA%20LTD.&type=65.5&quarter=MC2009-2010&ResType=&checkcons=
  2. http://www.bseindia.com/qresann/results.asp?scripcd=532898&scripname=POWER%20GRID%20CORPORATION%20OF%20INDIA%20LTD.&type=65.5&quarter=MC2009-2010&ResType=&checkcons=