ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഇന്ത്യൻ പൾമോണോളജിസ്റ്റാണ് പവൻ രാജ് ഗോയൽ. [1] വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 2014-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. [2]

പവൻ രാജ് ഗോയൽ
Pawan Raj Goyal
ജനനം (1952-02-19) 19 ഫെബ്രുവരി 1952  (72 വയസ്സ്)
Ahmedabad, India
തൊഴിൽFormer Physician to The President Of India (Hon. 2012-2017)
ജീവിതപങ്കാളി(കൾ)Dr. Sunena Goyal
കുട്ടികൾDr. Shivanshu Raj Goyal and Mr. Ashvin Raj Goyal
മാതാപിതാക്ക(ൾ)Mr. and Mrs. M. P. Goyal
പുരസ്കാരങ്ങൾPadma Shri
വെബ്സൈറ്റ്Official web site

ജീവചരിത്രം

തിരുത്തുക

ഹരിയാന സ്വദേശിയായ പവൻ രാജ് ഗോയൽ 1974 ൽ ന്യൂഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ ബിരുദം നേടി. ന്യൂഡൽഹിയിലെ ഇർവിൻ ഹോസ്പിറ്റലിൽ റെസിഡൻസി ചെയ്തു. [3] ചെന്നൈയിലെ എസ്ആർഎം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലും പ്രൊഫസറായും നെഞ്ച്, ശ്വാസകോശ വൈദ്യശാസ്ത്ര വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിടെ പ്രൊഫസർ എമെറിറ്റസ് പദവി വഹിക്കുന്നു. [1]

PRG മെഡികെയേഴ്സ് ആന്റ് റിസർച്ച് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ, ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.[1][3][4]

  1. 1.0 1.1 1.2 "India Medical Times". India Medical Times. 2014. Archived from the original on 9 August 2014. Retrieved 3 November 2014.
  2. "Padma 2014". Press Information Bureau, Government of India. 25 January 2014. Retrieved 28 October 2014.
  3. 3.0 3.1 "SRM University". SRM University. 2014. Archived from the original on 2019-07-19. Retrieved 3 November 2014.
  4. "Osho Ceramics". Osho Ceramics. 2014. Retrieved 3 November 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പവൻ_രാജ്_ഗോയൽ&oldid=4100138" എന്ന താളിൽനിന്ന് ശേഖരിച്ചത്