പഴുതാരച്ചെടി
ന്യൂ ഗിനിയയിൽ നിന്നും സോളമൻ ദ്വീപുകളിൽ നിന്നുമുള്ള നോട്ട് വീഡ് കുടുംബത്തിലെ ഒരു ഇനം സസ്യമാണ് പഴുതാരച്ചെടി (ശാസ്ത്രീയനാമം: Muehlenbeckia platyclada) - (പര്യായപദം Homalocladium platycladum). പ്യൂർട്ടോ റിക്കോ, [2] ഇന്ത്യ, ബൊളീവിയ, മഡഗാസ്കർ, നിക്കരാഗ്വ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ [3] മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇത് തദ്ദേശീയമാണ്. [4]
പഴുതാരച്ചെടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Polygonaceae |
Genus: | Muehlenbeckia |
Species: | M. platyclada
|
Binomial name | |
Muehlenbeckia platyclada | |
Synonyms[1] | |
|
വിവരണം
തിരുത്തുകപരന്നതും കൂട്ടിയോജിപ്പിച്ചപോലുള്ളതും പച്ചനിറമുള്ളതുമായ തണ്ടുകളും അമ്പ് ആകൃതിയിലുള്ള ഇലകളുമുള്ള നിത്യഹരിത കുറ്റിച്ചെടിയാണിത്. ഈ കുറ്റിച്ചെടിക്ക് പടരുന്നതും കയറുന്നതുമായ പ്രവണതകളുണ്ട്. പൂക്കൾ ഹ്രസ്വകാലവും ഒതുക്കമുള്ളതുമാണ്. നല്ലവെളിച്ചമുള്ളയിടത്ത് ഈർപ്പമുള്ള നല്ല നീർവാർച്ചയുള്ള മണ്ണിൽ വളരുന്നു. പിഎച്ച് 5.5 മുതൽ 6 വരെ ഉള്ള മണൽ കലർന്ന പശിമരാശി മുതൽ കളിമണ്ണ് വരെയുള്ള മണ്ണിലും ഇത് നന്നായി വളരുന്നു. കുറച്ച് തണൽ, ചൂട്, ഈർപ്പം എന്നിവ സഹിക്കും..ഇരുണ്ട പച്ച നിറത്തിലുള്ള ഇലകൾ, നീളമേറിയതും, പരന്നതും, പരന്ന തണ്ടിൽ മാറിമാറി ക്രമീകരിച്ചിരിക്കുന്നതുമാണ്. പൂക്കൾ ചെറുതാണ്, വെള്ള മുതൽ ഇളം പിങ്ക് വരെ. വസന്തത്തിന്റെ ആരംഭം മുതൽ അവസാനം വരെ പൂക്കുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Muehlenbeckia platyclada (F.Muell.) Meisn.", Plants of the World Online, Royal Botanic Gardens, Kew, retrieved 2019-03-01
- ↑ plants.usda.gov
- ↑ (in French) plantes-botaniques.org
- ↑ tropicos.org