കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയം ആർട്ട് ഗ്യാലറി സമുച്ചയമാണ് പഴശ്ശി രാജാ മ്യൂസിയം. നഗര ഹൃദയത്തിൽ നിന്നും അഞ്ച് കി.മീ അകലെ ഈസ്റ്റ് ഹില്ലിലാണ് കേരളീയ വാസ്തുശില്പ ശൈലിയിലുള്ള ഈ സംഗ്രഹാലയം. മനോഹരമായ ഒരു ഉദ്യാനവും പുൽത്തകിടിയുമുള്ള ശാന്ത സുന്ദരമായ പരിസരമാണിവിടം. കേരള പുരാവസ്തു വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ മ്യൂസിയത്തിൽ ക്രി.മു 1000 മുതൽ ക്രി.വ 200 വരെയുള്ള നിരവധി പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു.

പഴശ്ശി രാജാ മ്യൂസിയം
Pazhassi Raja Archaeological Museum
Map
സ്ഥാപിതം1976
സ്ഥാനംEast Hill, Kozhikode
TypeArchaeological Museum.
Collection sizeHistorical articfacts from 1000BC to 200AD
CuratorK.S. Jeevamol
OwnerKerala State Archaeological department.

ചരിത്രം

തിരുത്തുക

മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടം 1812 ൽ പണികഴിപ്പിച്ചതാണ്. അന്നിത് ഈസ്റ്റ് ഹിൽ ബംഗ്ലാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയായിരുന്നു ഈസ്റ്റ് ഹിൽ ബംഗ്ലാവ്. വില്യം ലോഗൻ, എച്ച്.വി. കനോലി എന്നിങ്ങനെ പ്രശസ്തരായ പല ജില്ലാ ഭരണാധികാരികളും ഇവിടെയാണ് വസിച്ചിരുന്നത്. മാപ്പിള കലാപ കാലത്ത് കനോലി വധിക്കപ്പെട്ടതും ഈ കെട്ടിടത്തിൽ വച്ചാണ്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 1976 വരെ ഈസ്റ്റ് ഹിൽ ബംഗ്ലാവ് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയായി തുടർന്നു. 1976 ലാണ് ഇത് ഒരു പുരാവസ്തു മ്യൂസിയമാക്കി മാറ്റിയത്. 1980 ൽ കേരളവർമ്മ പഴശ്ശി രാജയുടെ സ്മരണയിൽ പഴശ്ശി രാജാ മ്യൂസിയം എന്ന് നാമകരണം ചെയ്തു.

പ്രദർശന വസ്തുക്കൾ

തിരുത്തുക

മഹാശിലായുഗത്തിലേയും സിന്ധുനദീ തട സംസ്കാര കാലഘട്ടത്തിലേയും നിരവധി പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ കാലത്തെ പാത്രങ്ങൾ, ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, ശിലയിലും മരത്തിലുമുള്ള ശില്പങ്ങൾ, നാണയങ്ങൾ, നന്നങ്ങാടികൾ, കുടക്കല്ലുകൾ, വീരക്കല്ലുകൾ, പഞ്ചലോഹ വിഗ്രഹങ്ങൾ, ക്ഷേത്രങ്ങളുടെ മാതൃകകൾ എന്നിവയെല്ലാം ഇവിടെ കാണാം. മലബാറിന്റെ പല ഭാഗങ്ങളിൽ നിന്നും ഖനനം ചെയ്തെടുത്ത ധാരാളം പുരാവസ്തുക്കൾ ഇവിടെയുണ്ട്. മ്യൂസിയത്തിന്റെ ഭൂഗർഭ അറയിൽ ബ്രിട്ടീഷ് ഭരണകാലത്തെ തടവറ കാണാം.

ആർട് ഗ്യാലറി

തിരുത്തുക

രാജാരവി വർമ്മ, രാജരാജ വർമ്മ തുടങ്ങി പല പ്രശസ്ത ചിത്രകാരന്മാരുടേയും ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

1975 ൽ ആരംഭിച്ച വി.കെ.കൃഷ്ണമേനോൻ മ്യൂസിയം പഴശ്ശി രാജാ മ്യൂസിയത്തിനു സമീപത്താണ്.

"https://ml.wikipedia.org/w/index.php?title=പഴശ്ശി_രാജാ_മ്യൂസിയം&oldid=3487109" എന്ന താളിൽനിന്ന് ശേഖരിച്ചത്