പഴശ്ശിരാജാവിന്റെ ഒരു ജനറൽ ആയിരുന്നു പഴയംവീടൻ ചന്തു (Pazhayamviden Chandu). ഇയാൾ ഒറ്റിക്കൊടുത്തതോടെയാണ് ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ പഴശ്ശി തോൽക്കാനും കൊല്ലപ്പെടാനും ഇടയായത്.

ആദ്യകാല ജീവിതം തിരുത്തുക

ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന ചന്തു പട്ടിണികൊണ്ട് ചെറുപ്പത്തിൽത്തന്നെ പഴശ്ശിയുടെ പരിവാരത്തിൽ ചേർന്നു. അവന്റെ കഴിവിലും ധൈര്യത്തിലും ആകൃഷ്ടനായ പഴശ്ശി സ്വന്തം മകനെപ്പോലെയാണ് ചന്തുവിനെ സ്നേഹിച്ചത്. യുദ്ധകാര്യങ്ങളിലും ഭരണത്തിലും ഏറ്റവും നല്ല ശിക്ഷണം നൽകി പഴശ്ശി ചന്തുവിനെ ഒരു മന്ത്രിയാക്കി.[1] സാധാരണക്കാരനായി ജനിച്ച ചന്തുവിനെ പഴശ്ശി ഒരു പ്രഭുസ്ഥാനത്തേക്ക് ഉയർത്തി. പഴയവീട് എന്നു പേരുള്ള ഒരു നമ്പ്യാർ(നായർ)കുടുംബത്തോട് ചന്തുവിനെ ദത്തെടുക്കാൻ പഴശ്ശി ആവശ്യപ്പെട്ടു. അങ്ങനെ ചന്തു പഴയംവീട്ടിൽ ചന്തു നമ്പ്യാർ ആയി.[2]

വിവാഹം തിരുത്തുക

പ്രസിദ്ധനായ കൈതേരി അമ്പുവിന്റെ സഹോദരിയായ ഉണ്ണിയമ്മയെ പഴശ്ശിരാജ ചന്തുവിന് വിവാഹം ചെയ്തുകൊടുത്തു. ചന്തുവിന്റെ തനിനിറം മനസ്സിലായതിനാലാവണം അമ്പുവിന് ഈ ബന്ധത്തിനോട് അത്ര താത്പര്യമില്ലായിരുന്നു. പഴശ്ശിരാജാവിനോട് എതിരുപറയാൻ ആവാത്തതിനാൽ അമ്പുവിനു സമ്മതിക്കേണ്ടി വന്നു.[3]

സൈനിക സേവനം തിരുത്തുക

മൈസൂർ സേനയോട് പഴശ്ശിക്കൊപ്പം നിന്ന് ധീരമായി ചന്തു പോരാടി. അക്കാലത്ത് കേരളത്തിലെ ഏറ്റവും കഴിവുള്ള പോരാളിയായിരുന്നത്രേ ചന്തു.[4]

ഇരട്ട ചാരൻ തിരുത്തുക

1793 -ൽ പഴശ്ശിരാജാവിനോട് ഇടഞ്ഞ് പരസ്യമായിത്തന്നെ പഴശ്ശിയുടെ ശത്രുവും അമ്മാവനും ആയ വീരവർമ്മയോടൊപ്പവും പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പവും ചന്തു ചേർന്നു. ശത്രുരാജ്യത്തിന്റെ നീക്കം പഴശ്ശിയെ അറിയിച്ചുകൊണ്ടിരുന്ന ഒരു ചാരനായിരുന്നു ചന്തു. വെല്ലസ്ലിയോടുപോലും അടുപ്പം സൂക്ഷിച്ചിരുന്നയാളായിരുന്നത്രെ ചന്തു.[5]

പഴശ്ശിരാജാവിനെ ഒറ്റിക്കൊടുത്തത് തിരുത്തുക

പഴശ്ശിരാജാവിന്റെ യുദ്ധതന്ത്രങ്ങളെപ്പറ്റി ചന്തു 1805 -ൽ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തതാണത്രേ പഴശ്ശിയുടെ തോൽവിക്കും പിന്നീടുണ്ടായ ചെറുത്തുനിൽപ്പുകൾക്കും അന്ത്യ കുറിച്ചത്. തന്റെ മരണത്തിനു മുൻപ് ഇക്കാര്യം പഴശ്ശിയെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. പണത്തിനു വേണ്ടിയായിരുന്നത്രേ ചന്തു പഴശ്ശിയെ ഒറ്റിക്കൊടുത്തത്.

മരണം തിരുത്തുക

ദുർഗ്രഹമായ ചുറ്റുപാടുകളിലാണ് ചന്തു മരിച്ചത്. പ്രതികാരമായി പഴശ്ശിയുടെ ആൾക്കാർ തന്നെയാവണം ചന്തുവിനെ കൊന്നത്. അയാളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞതിനാലും 12 വർഷത്തോളം പഴശ്ശിക്കു വേണ്ടി ചാരപ്പണി ചെയ്തതിന്റെയും ശിക്ഷയായി ബ്രിട്ടീഷുകാർ തന്നെയാണ് ചന്തുവിനെ വധിച്ചത് എന്നാണ് മറ്റൊരു വാദം.

ഇതും കാണുക തിരുത്തുക

പഴശ്ശിരാജ (ചലച്ചിത്രം)

അവലംബം തിരുത്തുക

  1. "Kerala Simham", Sardar KM Panikker, 1941
  2. "Kerala Simham", Sardar KM Panikker, 1941
  3. "Kerala Simham", Sardar KM Panikker, 1941
  4. "Kerala Simham", Sardar KM Panikker, 1941
  5. "Supplementary Dispatches of Arthur Wellesley",Edited, 1858
"https://ml.wikipedia.org/w/index.php?title=പഴയംവീടൻ_ചന്തു&oldid=4019014" എന്ന താളിൽനിന്ന് ശേഖരിച്ചത്