പഴം ചേർത്തുണ്ടാക്കുന്ന പ്രഥമൻ അഥവാ പായസമാണ് പഴ പ്രഥമൻ. നല്ലവണ്ണം പഴുത്ത് കറുത്ത കുത്തുകൾ വന്ന നെന്ത്രപ്പഴമാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുക. പ്രഥമൻ പാകം ചെയ്യുന്നത് രണ്ടു ഭാഗങ്ങളായാണ്. ആദ്യപടിയായി പഴം വരട്ടിയെറ്റുക്കണം പിന്നീട് പായസം ഉണ്ടാക്കണം.

പാകംചെയ്യുന്ന വിധം

തിരുത്തുക

പാചകരീതികളോരോ നാട്ടിലുമോരോ വിധത്തിലായിരിക്കും. അതിൽ തന്നെ വിവിധ ജനവിഭാഗത്തിനു തങ്ങളുടേതായ രീതികളുണ്ട്. പഴപ്രഥമൻ തയ്യാറാക്കുന്നതിലുമീ വൈവിദ്ധ്യമുണ്ട്.

ഒരു രീതി

തിരുത്തുക

ആവശ്യമുള്ള സാധനങ്ങൾ

തിരുത്തുക
  • നന്നായി പഴുത്ത നേന്ത്ര പഴം
  • ശർക്കര
  • പച്ചരി പൊടിച്ചത് (നിർബന്ധമില്ല)
  • തേങ്ങാ പാൽ – കട്ടിയുള്ള ഒന്നാം പാലും രണ്ടാം പാലും
  • ഏലക്കാ പൊടിച്ചത്
  • ചുക്ക് പൊടിച്ചത്
  • നെയ്യ്
  • അണ്ടിപ്പരിപ്പ്
  • ഉണക്ക മുന്തിരി

പഴം നന്നായി വേവിച്ചു കുരുവും നാരുകളും കളഞ്ഞ് ഉടച്ചെടുക്കുക. ശർക്കരപ്പാവിലേക്ക് (ശർക്കര തിളച്ച വെള്ളത്തിൽ ലയിപ്പിച്ചത്) വേവിച്ച പഴം ഇട്ട് നന്നായി വരട്ടുക. ആവശ്യത്തിനു നെയ്യും ഉപയോഗിക്കാം.

പാത്രത്തിൽ വെള്ളവും പകുതി രണ്ടാം പാലും അരിപ്പൊടിയും പഴം വരട്ടിയതും എടുത്ത് വേവിക്കുക. വെന്തു കുറുകിയാൽ ആവശ്യത്തിനു ശർക്കരയിട്ട് വീണ്ടും തിളപ്പിക്കുക. ശർക്കര അലിഞ്ഞു വെന്തുകഴിഞ്ഞാൽ ബാക്കിയുള്ള രണ്ടാം പാലും ഏലക്കാ പൊടിച്ചതും ചേർത്ത് വീണ്ടും വേവിക്കുക. എല്ലാം കൂടെ വെന്തുകഴിഞ്ഞാൽ ഒന്നാം പാലൊഴിച്ചു ചൂടാക്കി വാങ്ങിവെയ്ക്കുക.

ഒരു പാത്രത്തിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തെടുക്കുക. കൊപ്ര ചെറിയ കഷണങ്ങളാക്കി നുറുക്കിയതും ചേർക്കാം. ചുക്കുപൊടിയും വറവും പായസത്തിൽ ചേർത്തിളക്കുക.

തെക്കൻ കേരളത്തിലെ ഒരു രീതി

തിരുത്തുക

ആവശ്യമുള്ള സാധനങ്ങൾ

തിരുത്തുക
  • നന്നായി പഴുത്ത നേന്ത്ര പഴം.(പായസം പുളിയില്ലാതെ ഇരിക്കാൻ വയനാടൻ നാടൻ പഴമുപയോഗിക്കാം.)
  • ഉപ്പില്ലാത്ത ശർക്കര. പതിയൻ ശർക്കരയും നല്ലതാണു.
  • തേങ്ങാ പാൽ – രണ്ടാം പാലും, മൂന്നാം പാലും,വെള്ളം ചേർക്കാതെ പിഴിഞ്ഞെടുത്ത ഒന്നാം പാലും,

പഴം വരട്ടിയത് പാലിൽ ലയിച്ച് കഴിഞ്ഞാലും നല്ലതു പോലെ ലായനീരൂപത്തിലിരിക്കവണ്ണം മൂന്നാം പാൽ വേണം . അത്രയും നേർപ്പിക്കാത്ത രണ്ടാം പാലും വേണം.

  • തേങ്ങാ പൂൾ ചെറുതായി അരിഞ്ഞത്.

പഴം നന്നായി വേവിച്ചു ഉടച്ചെടുക്കുക. ആവശ്യത്തിനു ശർക്കരയിട്ട് തയ്യാറാക്കിയ ശർക്കരപ്പാവിലേക്ക് (ശർക്കര തിളച്ച വെള്ളത്തിൽ ലയിപ്പിച്ചത്) വേവിച്ച പഴം ഇട്ട് നന്നായി വരട്ടുക. പാത്രത്തിൽ മൂന്നാം പാലും പഴം വരട്ടിയതും എടുത്ത് അടുപ്പത്ത് കയറ്റുക.. ഇളക്കി കൊടുത്ത് ഈ പാൽ വറ്റി ഏകദേശം കുടിക്കാവുന്ന പരുവമാകുന്നതിനു മുന്നേ, രണ്ടാം പാലൊഴിക്കുക. ഇളക്കി കൊടുത്ത് ഈ പാൽ വറ്റി കുടിക്കാവുന്ന പരുവമാകുംബം അടുപ്പിൽ നിന്നും വാങ്ങി തലപ്പാൽ ഉരുളിയിൽ വീശി/പരത്തി ഒഴിക്കുക. തേങ്ങാപ്പൂൾ അരിഞ്ഞത് നെയ്യിൽ വറുത്തത് വാങ്ങി വച്ച പായസത്തിലിട്ട് പാത്രപാകത്തിനായി അരമണിക്കൂർ അടച്ച് വയ്ക്കുക.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പഴപ്രഥമൻ&oldid=1857660" എന്ന താളിൽനിന്ന് ശേഖരിച്ചത്