പഴഞ്ഞി പള്ളി

തൃശ്ശൂർ ജില്ലയിലെ പള്ളി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമായ പഴഞ്ഞി എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന അതിപുരാതനമായ ദേവാലയമാണ് സെന്റ് മേരീസ് ഓർത്തഡോക്സ് പഴഞ്ഞി കത്തീഡ്രൽ. പഴഞ്ഞി പള്ളിയുടെ ചുമരിൽ ആലേഖനം ചെയ്തിട്ടുള്ള ചുമർചിത്രങ്ങളും രൂപങ്ങളും നൂറ്റാണ്ടുകൾ പഴക്കം ചെന്ന ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നു. വിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ 1685 മുതൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ (പഴഞ്ഞി പള്ളി മുത്തപ്പൻ) ഓർമ്മപ്പെരുന്നാൾ എല്ലാ കൊല്ലവും ഒക്ടോബർ 2, 3 എന്നീ തിയതികളിൽ ഭക്തി നിർഭരമായി ആഘോഷിച്ചു വരുന്നു. ചരിത്രവും,പാരമ്പര്യവും, വിശ്വാസവും വിളിച്ചോതുന്ന പഴഞ്ഞി പള്ളിക്ക് ഒരു പോറൽ പോലും ഏല്പ്പിക്കാതെ 2010 - ൽ പുതിയ പള്ളി സ്ഥാപിതമായി. അതിവിദഗ്ത്തരും കരവിരുതിൽ പ്രാവീണ്യം നേടിയവരുമായ ഒരു കൂട്ടം പണിയാളുകളാൽ പണി പൂർത്തികരിക്കുകയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായാൽ കൂദാശ ചെയ്യപ്പെടുകയും ഉണ്ടായി. പരിശുദ്ധ ബാവാ തിരുമേനിയുടെ മാതൃഇടവകയായി അറിയപ്പെടുന്ന പഴഞ്ഞി പള്ളി മലങ്കര ഓർത്തഡോക്സ് സഭയിൽ എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. പള്ളിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തെ സാക്ഷി നിർത്തി 2015 ഓഗസ്ററിൽ പരിശുദ്ധ സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് എടുത്ത തീരുമാനപ്രകാരം 2015 സെപ്റ്റംബർ 13-ആ തീയതി പരിശുദ്ധ ബാവാ തിരുമേനി പഴഞ്ഞി പള്ളിയെ കത്തീഡ്രലായി പ്രഖ്യാപിച്ചു. 'സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പഴഞ്ഞി' എന്ന് നാമകരണം ചെയ്യുക ഉണ്ടായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഉരുക്ക് കോട്ട എന്ന് അറിയപ്പെടുന്ന പഴത്തി കത്തീഡ്രലിന്റെ ചരിത്രം ഉറങ്ങുന്ന ചുമരുകൾക്ക് കോട്ടം തട്ടാതെ കാത്തു സംരക്ഷിക്കുന്നതിന് പഴമയും പുതുമയും സമന്വയിപ്പിച്ച് ശില്പ്പചാരുതയിൽ തീർത്ത ചിത്ര പണികളെ കൊണ്ട് ആലേഖനം ചെയ്തിട്ടുള്ള 'മുഖമണ്ഡപം' പുതിയ മനോഹാരിതയാണ് പഴഞ്ഞി കത്തിഡ്രലിന് സമ്മാനിക്കന്നത്. 2016 ഏപ്രിൽ 10-ാം തീയതി പരിശുദ്ധ ബാവാ തിരുമേനിയാൽ കൂദാശ കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=പഴഞ്ഞി_പള്ളി&oldid=4095652" എന്ന താളിൽനിന്ന് ശേഖരിച്ചത്