ഇരുപതാം നൂറ്റാണ്ടിൽ മധ്യ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക സൂഫി പണ്ഡിതനായിരുന്നു പള്ളിപ്പടി മസ്താൻ എന്നറിയപ്പെടുന്ന അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ. അഹമ്മദ്കുട്ടി മുസ്ലിയാരു'ടെ കബറിടം പൊന്നുരുന്നി ജുമാ മസ്ജിദിലാണ് സ്ഥിതിചെയ്യുന്നത് .[1]

ഇസ്ലാമിക സൂഫി പണ്ഡിതൻ
പള്ളിപ്പടി അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ.
പൂർണ്ണ നാമംഅഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ.
മരണംഎ.ഡി 1963
കാലഘട്ടംഇരുപതാം നൂറ്റാണ്ട്
Regionമധ്യ കേരളം
വിഭാഗംശാഫിഈ, അശ്അരി
പ്രധാന താല്പര്യങ്ങൾസൂഫിസം

ജീവചരിത്രം തിരുത്തുക

കൊച്ചിയിലെ പുന്നുരുന്നി എന്ന സ്ഥലത്ത് കൊച്ചുണ്ണി, പെണ്ണുമ്മ എന്നവരുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നെട്ടൂരിലും പരിസരപ്രദേശങ്ങളിലും ഉപരിപഠനം പൊന്നാനിയിലും .

ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം വീടിനടുത്തുള്ള കാട്ടിലും കൊച്ചിയിലെ മുഹ്യിദ്ദീൻ പള്ളിയിലും കൊച്ചങ്ങാടിയിലെ ചെമ്പിട്ട പള്ളിയിലും എറണാകുളം മാർക്കറ്റിലെ സെൻട്രൽ മസ്ജിദ് ഏറെക്കാലം ദൈവ ആരാധനയിൽ കഴിഞ്ഞിരുന്നു. അവിടത്തെ പടികളിൽ സ്ഥിരമായി കാണപ്പെടുന്ന കാരണത്താൽ ആണത്രേ പള്ളിപ്പടി എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങിയത്.

അവിവാഹിതനായിരുന്നു. സഹോദരി ബീഫാത്തിമ്മയും അവരുടെ പുത്രി ഹലീമയുമായിരുന്നു പരിചരിച്ചിരുന്നത്.

പതിനാറാം വയസ്സിൽ തന്നെ ഖുർആൻ അദ്ധ്യാപകനായി. എറണാകുളം വെണ്ണല വടക്കനേഴത്ത് പള്ളിയിലെ ജിന്ന് പള്ളിയിലും അദ്ധ്യാപനം നടത്തിയിട്ടുണ്ട് . സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി എന്ന സൂഫി ആരാധന മുറിയായി തിരഞ്ഞെടുത്ത സ്ഥലമാണിത് . അദ്ദേഹം ജിന്നുകൾക്ക് ക്ലാസ് നടത്തിയ സ്ഥലമായതിനാലാണ് ഇതിന് ജിന്ന് പള്ളി എന്ന് അറിയപ്പെടുന്നതത്രെ.

ഹിജ്റ വർഷം 1383(ക്രി:1963) റബീഉൽ ആഖിർ 28നു വെള്ളിയാഴ്ചയായിരുന്നു മരണം. പൊന്നുരുന്നി ജുമാ മസ്ജിദിൽ അദ്ദേഹത്തിന്റെ ഖബറിടം നില കൊള്ളുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പള്ളിപ്പടി_മസ്താൻ&oldid=3805951" എന്ന താളിൽനിന്ന് ശേഖരിച്ചത്