പളളിത്തോട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ആലപ്പുഴ ജില്ലയുടെ വടക്കു പടിഞ്ഞാറേ അറ്റത്തുളള ഒരു ചെറിയ മത്സ്യബന്ധനഗ്രാമമാണ് പളളിത്തോട്.വടക്കേ അതിർത്തി എറണാകുളം ജില്ലയും പടിഞ്ഞാറു കടലും കിഴക്കു വേമ്പനാടു കായലും അതിരിടുന്ന ഒരു മനോഹര ഗ്രാമമാണിത്.കുത്തിയത്തോട്ഗ്രാമപഞ്ചായത്തിൽ ആണ് ഈ സ്ഥലം ഉൾപ്പെടുന്നത്.
ആരാധനാലയങ്ങൾ
തിരുത്തുകപളളിത്തോട്ടിലെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ്.സെബാസ്റ്റിൻസ് ചർച്ച്.രണ്ടായിരത്തിലധികം കുടുംബങ്ങൾ ഉൾപ്പെട്ട ഈ ചർച്ച് ആലപ്പുഴ ലത്തീൻ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നു.അന്നാപുരം ചർച്ച്,സെന്റ് ആന്റണീസ് ചർച്ച് ,സെന്റ് ജോസഫ് ചർച്ച് എന്നിവ ഈ പളളിയുടെ കുരിശുപളളികൾ ആണ്.കൂടാതെ പന്തക്കോസ്തവിഭാഗത്തിൽപ്പെട്ട ആരാധനാലയങ്ങളും ഇവിടെയുണ്ട്.ഹേലാപുരം ദേവീക്ഷേത്രം പ്രധാന ഹൈന്ദവ ആരാധനകേന്ദ്രമാണ്.
സ്ഥാനം
തിരുത്തുകആലപ്പുഴയിൽ നിന്നും 37 കിലോമീറ്റർ തെക്കുമാറി അറബിക്കടലിനോടു ചേർന്നുകിടക്കുന്ന പ്രദേശമാണിത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുകസെന്റ് തോമസ് എൽ.പി.സ്കൂൾ,സെന്റ് സെബാസ്റ്റിൻ ഹൈസ്ക്കൂൾ എന്നിവയാണ് പ്രധാന വിദ്യാകേന്ദ്രങ്ങൾ.
കലാപാരമ്പര്യം
തിരുത്തുകചവിട്ടുനാടകം , അണ്ണാവിപ്പാട്ട് എന്നീ കലകളിൽ പ്രാചീന പാരമ്പര്യമുളള ഈ നാട്ടിൽ ഇന്നും ഇവ അവതരിപ്പിച്ചുവരുന്നു. "ചവിട്ടുനാടകവിജ്ഞാനകോശം' എന്ന ഗ്രന്ഥം സ്വദേശിയായ ഫാ. വി.പി.ജോസഫ് വലിയവീട്ടിൽ രചിച്ചതാണ്.ഇതിനു കേരളസാഹിത്യ അക്കാദമി അവാർഡു ലഭിക്കുകയുണ്ടായി.പ്രദേശത്തെ ചവിട്ടുനാടക കലാകാരന്മാരെപ്പറ്റിയും മറ്റും വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
സർക്കാർ സ്ഥാപനങ്ങൾ
തിരുത്തുകഒരു പോസ്റ്റോഫീസ് മാത്രമാണ് ഇവിടെയുളളത്.