പല്ലാഡിയൻ ശൈലി

(പല്ലേഡിയൻ ശൈലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വാസ്തുശിൽപിയായ ആന്ദ്രിയ പല്ലാഡിയോ ആവിഷ്കരിച്ച കെട്ടിടനിർമ്മാണശൈലിയാണ് പല്ലാഡിയൻ ശൈലി അഥവാ പല്ലാഡിയനിസം (ഇംഗ്ലീഷ്: Palladianism) എന്നറിയപ്പെടുന്നത്. പുരാതനകാലത്തെ ഗ്രീക്ക്-റോമൻ ശൈലികളിൽ നിന്ന് സ്വാധീനിക്കപ്പെട്ട ശൈലിയാണിത്. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ വാസ്തുശിൽപിയായിരുന്ന വിട്രൂവിയസിൻ്റെ ശൈലിയെ അടിസ്ഥാനമാക്കിയതാണ് പല്ലാഡിയൻ ശൈലി.[1]

ആന്ദ്രിയ പല്ലാഡിയോയുടെ വാസ്തുകലയുടെ നാല് ഗ്രന്ഥങ്ങൾ എന്ന ശ്രേണിയിലെ നാലാം പുസ്തകത്തിൽ നൽകിയിട്ടുള്ള, തള്ളിനിൽക്കുന്ന പോർട്ടിക്കോയോടുകൂടിയ വില്ല

പല്ലാഡിയൻ കെട്ടിടങ്ങൾക്ക് സാധാരണയായി ഒരു പെഡിമെന്റും (വാതിലിനു മുകളിലുള്ള വലിയ ത്രികോണം) നിരവധി തൂണുകളും ഉണ്ടായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ വളരെ പ്രശസ്തമായ ഈ വാസ്തുശൈലി അവിടെ നിയോക്ലാസിസിസത്തിന്റെ വികാസത്തിലേക്ക് വഴിതെളിച്ചു. ഇനിഗോ ജോൺസാണ് ഈ ശൈലി ബ്രിട്ടനിൽ അവതരിപ്പിച്ചത്.[2]

  1. ബിൽ ബ്രൈസൻ (2010). At Home - A short history of private life. p. 342. Palladio's methods were based on rigorous adherence to rules and modeled on the precepts of Vitruvius, a Roman architect of the first century BC.
  2. ഓക്സ്ഫഡ് അഡ്വാൻസ്ഡ് ലേണേഴ്സ് ഡിക്ഷ്ണറി, Palladianism എന്ന വാക്കിന്റെ നിർവചനം
"https://ml.wikipedia.org/w/index.php?title=പല്ലാഡിയൻ_ശൈലി&oldid=2600968" എന്ന താളിൽനിന്ന് ശേഖരിച്ചത്