പല്ലുവേദനച്ചെടി

ചെടിയുടെ ഇനം

കേരളത്തിൽ വയലുകളിലും ചതുപ്പ് പ്രദേശങ്ങളിലും കണ്ടുവരുന്ന ഔഷധയോഗ്യമായ സസ്യമാണ്‌ പല്ലുവേദനച്ചെടി.

പല്ലുവേദനച്ചെടി
Acmella oleracea
Acmella oleracea inflorescence
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. oleracea
Binomial name
Acmella oleracea
Synonyms
  • Anacyclus pyrethraria (L.) Spreng.
  • Bidens acmelloides
  • Bidens fervida Lam.
  • Bidens fixa Hook.f.
  • Bidens fusca Lam.
  • Bidens oleracea (L.) Cav. ex Steud.
  • Cotula pyrethraria L.
  • Pyrethrum spilanthus Medik.
  • Spilanthes acmella var. oleracea (L.) C.B.Clarke
  • Spilanthes acmella var. oleracea (L.) C.B.Clarke ex Hook.f.
  • Spilanthes fusca hort.par. ex Lam.
  • Spilanthes oleracea L.
  • Spilanthes oleracea var. fusca (Lam.) DC.
  • Spilanthes oleracea var. oleracea
  • Spilanthes radicans Schrad. ex DC.
  • Spilanthes ciliata
Acmella oleracea

ഇതിന്റെ ശാസ്ത്രീയനാമം Acmella oleracea എന്നാണ്‌[1]. ഇതിന്‌ അക്രാവ്, [2] അക്കിക്കറുകഎന്നും നാടൻ പേരുകളുണ്ട്. കമ്മലിന്റേയും മൂക്കുത്തിയുടേയും ആകൃതിയോട് സാമ്യമുള്ളതിനാൽ ഈ ചെടി കമ്മൽച്ചെടി, മുക്കുത്തിച്ചെടി എന്നും വിളിക്കപ്പെടുന്നു. അക്മെല്ല ഒലറേസിയയിൽ നിന്ന് വേർതിരിച്ചെടുത്ത ഫാറ്റി ആസിഡ് അമൈഡാണ് സ്പിലാന്തോൾ.[3] ചെടിയുടെ ലോക്കൽ അനസ്തെറ്റിക് ഗുണങ്ങൾക്ക് ഇത് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഇതിനെ സ്പൈലന്തസ് പ്ലാന്റ് Spilanthes acmella (Toothache Plant, Paracress) എന്നും വിളിക്കുന്നു.[4]

പല്ലുവേദന വരുമ്പോൾ ഇതിന്റെ പൂവെടുത്ത് ചവച്ചുപിടിച്ചാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതുകൊണ്ടാണിതിനെ പല്ലുവേദനചെടിയെന്ന് വിളിക്കുന്നത്. ഇതിന്റെ പൂവ് നാക്കിൽ വെച്ചിരുന്നാൽ ചെറിയ തരിപ്പും അനുഭവപ്പെടാറുണ്ട്.

രസഗുണങ്ങൾ

തിരുത്തുക

40 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണിത്. കനം കുറഞ്ഞതും തവിട്ടു നിറമുള്ളതുമാണ്‌ തണ്ടുകൾ. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പൂക്കൾക്ക് കടും മഞ്ഞ നിറവും മധ്യഭാഗം ഉയർന്നതുമാണ്[1]‌.

ചിത്രശാല

തിരുത്തുക
  1. 1.0 1.1 1.2 "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-07-04. Retrieved 2010-02-10.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-22. Retrieved 2012-01-22.
  3. Ramsewak, RS; Erickson, AJ; Nair, MG (1999). "Bioactive N-isobutylamides from the flower buds of Spilanthes acmella". Phytochemistry. 51 (6): 729–32. doi:10.1016/S0031-9422(99)00101-6. PMID 10389272.
  4. Frank, Kurtis; Patel, Kamal; Lopez, Gregory; Willis, Bill (2018-06-14). "Spilanthes acmella Research Analysis" (in ഇംഗ്ലീഷ്). {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=പല്ലുവേദനച്ചെടി&oldid=4116712" എന്ന താളിൽനിന്ന് ശേഖരിച്ചത്