പല്ലുവേദനച്ചെടി
കേരളത്തിൽ വയലുകളിലും ചതുപ്പ് പ്രദേശങ്ങളിലും കണ്ടുവരുന്ന ഔഷധയോഗ്യമായ സസ്യമാണ് പല്ലുവേദനച്ചെടി.
പല്ലുവേദനച്ചെടി Acmella oleracea | |
---|---|
Acmella oleracea inflorescence | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. oleracea
|
Binomial name | |
Acmella oleracea (L.) R.K.Jansen
| |
Synonyms | |
|
ഇതിന്റെ ശാസ്ത്രീയനാമം Acmella oleracea എന്നാണ്[1]. ഇതിന് അക്രാവ്, [2] അക്കിക്കറുകഎന്നും നാടൻ പേരുകളുണ്ട്. കമ്മലിന്റേയും മൂക്കുത്തിയുടേയും ആകൃതിയോട് സാമ്യമുള്ളതിനാൽ ഈ ചെടി കമ്മൽച്ചെടി, മുക്കുത്തിച്ചെടി എന്നും വിളിക്കപ്പെടുന്നു. അക്മെല്ല ഒലറേസിയയിൽ നിന്ന് വേർതിരിച്ചെടുത്ത ഫാറ്റി ആസിഡ് അമൈഡാണ് സ്പിലാന്തോൾ.[3] ചെടിയുടെ ലോക്കൽ അനസ്തെറ്റിക് ഗുണങ്ങൾക്ക് ഇത് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഇതിനെ സ്പൈലന്തസ് പ്ലാന്റ് Spilanthes acmella (Toothache Plant, Paracress) എന്നും വിളിക്കുന്നു.[4]
പല്ലുവേദന വരുമ്പോൾ ഇതിന്റെ പൂവെടുത്ത് ചവച്ചുപിടിച്ചാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതുകൊണ്ടാണിതിനെ പല്ലുവേദനചെടിയെന്ന് വിളിക്കുന്നത്. ഇതിന്റെ പൂവ് നാക്കിൽ വെച്ചിരുന്നാൽ ചെറിയ തരിപ്പും അനുഭവപ്പെടാറുണ്ട്.
പേരുകൾ
തിരുത്തുക- സംസ്കൃതം - സുപ്തിചന്ദ:, ദന്തുരി:, ദന്തസുലഗ്ന:
രസഗുണങ്ങൾ
തിരുത്തുകഘടന
തിരുത്തുക40 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണിത്. കനം കുറഞ്ഞതും തവിട്ടു നിറമുള്ളതുമാണ് തണ്ടുകൾ. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പൂക്കൾക്ക് കടും മഞ്ഞ നിറവും മധ്യഭാഗം ഉയർന്നതുമാണ്[1].
ചിത്രശാല
തിരുത്തുക-
കമ്മൽപ്പൂവ്
-
പല്ലുവേദനചെടി
-
പല്ലുവേദനചെടി പൂവ്
-
പല്ലുവേദനചെടി
-
പല്ലുവേദനചെടി
-
പല്ലുവേദനചെടിയുടെ പൂവ്
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-07-04. Retrieved 2010-02-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-22. Retrieved 2012-01-22.
- ↑ Ramsewak, RS; Erickson, AJ; Nair, MG (1999). "Bioactive N-isobutylamides from the flower buds of Spilanthes acmella". Phytochemistry. 51 (6): 729–32. doi:10.1016/S0031-9422(99)00101-6. PMID 10389272.
- ↑ Frank, Kurtis; Patel, Kamal; Lopez, Gregory; Willis, Bill (2018-06-14). "Spilanthes acmella Research Analysis" (in ഇംഗ്ലീഷ്).
{{cite journal}}
: Cite journal requires|journal=
(help)