പലോമ ഒ'ഷെയ
റെയ്ന സോഫിയ സ്കൂൾ ഓഫ് മ്യൂസിക്കിൻറെ സ്ഥാപകയും നിലവിലെ പ്രിൻസിപ്പളും, അൽബേനിസ് ഫൗണ്ടേഷൻറെ സ്ഥാപകയും പ്രസിഡന്റും, പ്രശസ്ത പിയാനിസ്റ്റും ആണ് പലോമ ഒ'ഷെയ (ജനനം: 1936).[2][3] ന്യൂയോർക്കിലെ സ്പാനിഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വർണ്ണ മെഡലും യുനെസ്കോയുടെ പിക്കാസോ അവാർഡും ഇവർക്ക് ലഭിച്ചിട്ടുണ്ട്.[3]
Paloma O'Shea | |
---|---|
ജനനം | Paloma O'Shea y Artiñano ഫെബ്രുവരി 19, 1936 Guecho, Biscay, Spain |
ദേശീയത | Spanish |
തൊഴിൽ | President of the Albéniz Foundation |
ജീവിതപങ്കാളി(കൾ) | Emilio Botín |
കുട്ടികൾ | 6, including Ana Patricia |
മാതാപിതാക്ക(ൾ) | José O'Shea Sebastián María Asunción Artiñano Luzárraga[1] |
ആദ്യകാലജീവിതം
തിരുത്തുകസ്പെയിനിലെ ബിസ്കായിലെ ബിൽബാവോ ഉപനഗരമായ ലാസ് ഏറനാസിൽ ജോസ് ഒ'ഷെയ സെബാസ്റ്റ്യാൻ ഡി എറിസിൻറെയും ബാസ്ക് മരിയ ഡി ലാ അസുൻസിയോ ഡി ആർറ്റൈനാനോ ലുസർരാഗയുടെയും മകളായി പലോമ ഒ'ഷെയ ജനിച്ചു. 1941 ൽ ബിൽബാവോയിൽ പിയാനോ പഠനം തുടങ്ങിയ പലോമ പിന്നീട് സംഗീത പഠനത്തിനായി ഫ്രാൻസിലേക്ക് താമസം മാറി.[2] 15 വയസ്സുള്ളപ്പോൾ അവർ പ്രൈമർ പ്രീമിയോ ഫിൻ ഡി കരേര നേടുകയും ഒപ്പം ബിൽബാവോ സിഫണി ഓർക്കസ്ട്രയിൽ സോളോയിസ്റ്റായി പ്രവർത്തിക്കാനും തുടങ്ങി.[4]
വർഷങ്ങൾക്കു ശേഷം അവർ ഗ്രൂപോ സാൻഡന്ദറുടെ മുൻ എക്സിക്യൂട്ടീവ് ചെയർമാനായ എമിലിയോ ബൊറ്റിനെ വിവാഹം കഴിച്ചു. പിന്നീട് സ്പെയിനിൽ ക്ലാസിക്കൽ സംഗീതത്തെ പ്രോൽസാഹിപ്പിക്കുന്നതിലേയ്ക്കായി അവർ സ്വയം അർപ്പിച്ചു.[4]
അവലംബം
തിരുത്തുക- ↑ "Hemeroteca ABC".
- ↑ 2.0 2.1 "El Rey concede a Paloma O'Shea el marquesado de O'shea (in Spanish)". Diario Montañes. Retrieved 8 January 2010.
- ↑ 3.0 3.1 "Paloma O'Shea recibe la Legion de Honor (in Spanish)". lukor.com. Archived from the original on 2011-07-27. Retrieved 8 January 2010.
- ↑ 4.0 4.1 Enrique Franco (1984-06-08). "PERFIL: Paloma O'Shea". El País. Retrieved 8 January 2010.
പുറം കണ്ണികൾ
തിരുത്തുക- Paloma O'Shea Santander International Piano Competition Archived 2016-02-21 at the Wayback Machine.