ബ്രിട്ടീഷ് അധീന പലസ്തീനിലെ സർവേ-ഭൂപട ഉത്തരവാദിത്തമുള്ള സർക്കാർ ഏജൻസിയായിരുന്നു പലസ്തീൻ സർവേ. 1920-ൽ ജാഫയിൽ ആരംഭിച്ച വകുപ്പ് 1931-ൽ ടെൽ അവീവിന്റെ പ്രാന്തപ്രദേശത്തേക്ക് മാറി. [1] അതേവർഷം തന്നെ പലസ്തീൻ ഗ്രിഡ് എന്ന കോർഡിനേറ്റ് സംവിധാനം പ്രാബല്യത്തിൽ വന്നു.[2]

Survey of Palestine 1942–1958 1–100,000 Topographical maps. Click on each blue link to see the individual original maps in high resolution. The italicized links represent post-1948 maps, printed by the successor organization.

1948-ന്റെ തുടക്കത്തിൽ ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതി പ്രകാരം വിഭാവന ചെയ്യപ്പെട്ട ജൂതരാഷ്ട്രത്തിനും പലസ്തീൻ രാഷ്ട്രത്തിനും താൽക്കാലിക ഡയറക്ടർ ജനറൽമാരെ നിശ്ചയിച്ചിരുന്നു. രേഖകൾ പരസ്പരം പങ്കുവെക്കണമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും 1948-ലെ യുദ്ധത്തോടെ ബ്രിട്ടീഷുകാർ അറബ് രാഷ്ട്രത്തിനുള്ള രേഖകൾ ടെൽ അവീവിലേക്ക് തിരിച്ചുവിട്ടു. [3] ഇന്ന് ഈ ചരിത്ര രേഖകൾ സർവേ ഓഫ് ഇസ്രായേൽ, ജറുസലേം എബ്രായ സർവകലാശാല , കൃഷി, ഗ്രാമവികസന മന്ത്രാലയം, ഇസ്രായേലി പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളിൽ സൂക്ഷിക്കുന്നു.

സൽമാൻ അബൂസിത്തയുടെ അറ്റ്ലസ് ഓഫ് പലസ്തീൻ, വാലിദ് ഖാലിദിയുടെ ഓൾ ദാറ്റ് റിമൈൻസ് തുടങ്ങിയ പലസ്തീൻ കൂട്ടപ്പലായനത്തിന്റെ ചരിത്രപുസ്തകങ്ങളിൽ ഈ ഭൂപടങ്ങൾ വ്യാപകമായി ഉപയോഗിച്ചുവന്നു.[4][5]


  1. Mitchell 1942, പുറം. 389.
  2. Gavish 2005, പുറങ്ങൾ. 73–75.
  3. Abu Sitta 2006, പുറങ്ങൾ. 101–102.
  4. "Palestinian oral history map launched". Middle East Monitor. June 13, 2019. Retrieved 2 June 2020.
  5. Rempel, Terry (2012). "Review of Atlas of Palestine, 1917–1966". Holy Land Studies. 11. doi:10.3366/hls.2012.0048.

ഗ്രന്ഥസൂചിക

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പലസ്തീൻ_സർവേ&oldid=3775207" എന്ന താളിൽനിന്ന് ശേഖരിച്ചത്