ബ്രിട്ടീഷ് അധീന പലസ്തീനിൽ 1929 ആഗസ്റ്റ് അവസാനത്തോടെ ആരംഭിച്ച ഒരു കലാപപരമ്പരയാണ് 1929-ലെ പലസ്തീൻ കലാപം അഥവാ ബുറാഖ് പ്രക്ഷോഭം (അറബി: ثورة البراق, Thawrat al-Buraq) എന്നറിയപ്പെടുന്നത്. പലസ്തീനിലെ സയണിസ്റ്റ് ജൂതകുടിയേറ്റം ശക്തിപ്രാപിച്ചതോടെ തദ്ദേശീയരായ അറബികൾ പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. വിലാപമതിലുമായി ബന്ധപ്പെട്ട തർക്കമാണ് കലാപത്തിലേക്ക് എത്തിയത്. 133 ജൂതന്മാരും 116 അറബികളും ഈ കലാപത്തിൽ കൊല്ലപ്പെട്ടു[1][2]. അറബികൾ, ജൂതന്മാർ, ബ്രിട്ടീഷ് അധികാരികൾ എന്നിവരാണ് കലാപത്തിലെ കക്ഷികൾ.

പലസ്തീൻ കലാപം (1929)
Jews flee the Old City of Jerusalem, August 1929.jpg
കലാപസമയത്ത് ജറൂസലമിൽ നിന്ന് പലായനം ചെയ്യുന്ന ജൂതകുടുംബങ്ങൾ
സ്ഥലംBritish Mandate of Palestine (Safed, Hebron, Jerusalem, Jaffa)
തീയതി23–29 August 1929
മരിച്ചവർ133 Jews
116+ Arabs (possibly higher)
മുറിവേറ്റവർ
198–241 Jews
232+ Arabs (possibly higher)

കലാപത്തെ കുറിച്ച് അന്വേഷിക്കാനായി ബ്രിട്ടീഷ് അധികാരികൾ ഷാ കമ്മീഷനെ നിയമിച്ചു. [3] ആഗസ്റ്റ് 15-ന് വിലാപമതിലിൽ നടന്ന ജൂതപ്രകടനമാണ് കലാപത്തിന്റെ പ്രകടമായ കാരണമെന്ന് കമ്മീഷൻ വിലയിരുത്തി. ജൂതന്മാർക്ക് മേഖലയിൽ വർദ്ധിച്ചുവരുന്ന സ്വാധീനം അറബ് ജനതയിലുണ്ടാക്കിയ ആകുലതയും കലാപത്തിന്റെ കാരണമായി കമ്മീഷൻ കണ്ടെത്തി.അവലംബംതിരുത്തുക

  1. Ross, Stewart (2004). Causes and Consequences of the Arab-Israeli Conflict. Evans Brothers. പുറങ്ങൾ. 22. ISBN 0237525852.
  2. "אירועים ביטחוניים בתולדות משמר העמק [Security events in the history of Mishmar HaEmek]". Mishmar HaEmek website (ഭാഷ: ഹീബ്രു). ശേഖരിച്ചത് 9 July 2016.
  3. Shaw Commission 1930, പുറങ്ങൾ. 150–157.

പരാമർശങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പലസ്തീൻ_കലാപം_(1929)&oldid=3778509" എന്ന താളിൽനിന്ന് ശേഖരിച്ചത്