പലകശ്ശേരി രാഘവൻ
കൊല്ലം നഗരസഭ ചെയർമാനായിരുന്നു പലകശ്ശേരിൽ രാഘവൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഥമ പ്രസിഡന്റുായും പ്രവർത്തിച്ചു.[1]
പലകശ്ശേരിൽ രാഘവൻ | |
---|---|
പ്രമാണം:പലകശ്ശേരിൽ രാഘവൻ.png | |
ജനനം | രാഘവൻ 1905 കൊല്ലം |
മരണം | 1960 മേയ് 14 കൊല്ലം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിഭാഷകൻ, പൊതുപ്രവർത്തകൻ |
ജീവിതരേഖ
തിരുത്തുക1905 ൽ ജനിച്ചു. കൊല്ലം ബാറിൽ അഭിഭാഷകനായിരുന്നു. കൊല്ലം നഗരസഭയുടെ ഏഴാമത്തെ ചെയർമാനായി 1948 - 1952 കാലത്തു പ്രവർത്തിച്ചു.[2] ഇദ്ദേഹത്തിന്റെ കാലത്താണ് കടൽ പ്പാലം നിർമ്മിച്ച് കടലിൽ നിന്നുള്ള കയറ്റിറക്കങ്ങൾ സുഗമമാക്കിയത്. അഗതികളെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിനായി പുവർ ഹോം നിർമ്മിക്കുന്നതിന് മുൻകൈയെടുത്തു. സി.എം. സ്റ്റീഫനെ ഒരു വോട്ടിനു പരാജയപ്പെടുത്തിയാണ് ഡിസിസി പ്രസിഡന്റായത്. [3] ശ്രീനാരായണ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം, കോളേജ് അംഗം, എസ് എൻ ഡി പി യോഗം ഓഫീഷ്യേറ്റിംഗ് ജനറൽ സെക്രട്ടറി, സെനറ്റ് മെമ്പർ, പഞ്ചായത്ത് കോടതി ജഡ്ജി, കോണ്ഗ്രോസിന്റെ ഡി സി സി പ്രസിഡന്റ്, ഭാരത് സേവക് സമാജം നേതാവ്, ആർ റ്റി ഒ മെമ്പർ തുടങ്ങിയ വിവിധ നിലകളിൽ നേതൃത്വപരമായ പങ്ക് വഹിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.[2]
1960 മേയ് 14 ന് അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "മുൻ മുനിസിപ്പൽ ചെയർമാൻമാർ". kollamcorporation. Retrieved August 30, 2020.
- ↑ 2.0 2.1 "പ്രശസ്ത വ്യക്തികൾ". kollamcorporation. Retrieved August 30, 2020.
- ↑ സദാശിവൻ, ടി.ഡി (2005). തിരുവിതാംകൂർ ചരിത്രത്തിൽ തൃക്കരുവാ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം. കൊല്ലം: ഭരത സാംസ്കാരിക വേദി. pp. 341–342.