ആലപ്പുഴ ജില്ലയിൽ പുന്നപ്ര പറവൂരിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് പറവൂർ പബ്ലിക്ക് ലൈബ്രറി. 1947 ജൂൺ 8 നാണ് ഇത് സ്ഥാപിതമായത്.[1] ലൈബ്രറി കൗൺസിലിൽ നംബർ 260 ആയി രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് ഏറ്റവുമധികം അംഗങ്ങളുള്ള ഗ്രന്ഥശാലകളിലൊന്നായ ഇതിന് സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ലൈബ്രറി കൗൺസിലിന്റെ പ്രഥമ സമാധാനം പരമേശ്വരൻ പുരസ്‌കാരം ലഭിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിക്ക് ലൈബ്രറി കൗൺസിലിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ഐ.വി. ദാസിന്റെ പേരിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ 2012 ൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരവും ലഭിച്ചു.[2] സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള ഇ.എം.എസ് അവാർഡ് 2012ൽ ലഭിച്ചു.

ചിത്രശാല

തിരുത്തുക
  1. പറവൂർ പബ്ലിക്ക് ലൈബ്രറി - വിക്കിമാപ്പിയ, retrieved 2012 നവംബർ 20 {{citation}}: Check date values in: |accessdate= (help)
  2. ഐ.വി.ദാസ് പുരസ്‌കാരം പറവൂർ പബ്ലിക് ലൈബ്രറിക്ക്, archived from the original on 2012-10-22, retrieved 2012 നവംബർ 20 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പറവൂർ_പബ്ലിക്_ലൈബ്രറി&oldid=3636260" എന്ന താളിൽനിന്ന് ശേഖരിച്ചത്