പ്രമുഖ മലയാള നാടകകൃത്താണ് പറവൂർ ജോർജ് (ജനനം-20 ഓഗസ്റ്റ് 1938, മരണം-16 ഡിസംബർ 2013). 'നരഭോജികൾ' എന്ന കൃതിക്ക് 1994 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വളരെ ചെറുപ്പം മുതൽക്കു തന്നെ നാടകരംഗവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.[1]

പറവൂർ ജോർജ്
പറവൂർ ജോർജ്
ജനനം(1938-08-20)20 ഓഗസ്റ്റ് 1938
മരണം16 ഡിസംബർ 2013(2013-12-16) (പ്രായം 75)
തൊഴിൽനാടകകൃത്ത്
ജീവിതപങ്കാളി(കൾ)റോസി
കുട്ടികൾഡെന്നി
ഇബ്സൻ
സിമി

ജീവിതരേഖ

തിരുത്തുക

എറണാകുളം വടക്കൻ പറവൂരിൽ തോമസിന്റെയും ത്രേസ്യയുടെയും മകനാണ്. ടി.ടി.സി പരിശീലനം കഴിഞ്ഞ് അധ്യാപകനായി. നാടകകൃത്ത്,നടൻ,സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.[2]

  • നരഭോജികൾ
  • അക്ഷയപാത്രം
  • അഗ്നിപർവ്വതം
  • തീജ്ജ്വാല
  • ദിവ്യബലി
  • നരഭോജികൾ
  • പറവൂർ ജോർജ്ജിന്റെ ഹാസ്യനാടകങ്ങൾ
  • നേർച്ചക്കോഴി, കള്ളിപ്പൂച്ച വരുന്നേ!

പുരസ്കാരങ്ങൾ

തിരുത്തുക
  • നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(1994)[3]
  1. "നാടകകൃത്ത് പറവൂർ ജോർജ് അന്തരിച്ചു". ദേശാഭിമാനി. 16-ഡിസംബർ-2013. Archived from the original on 2013-12-16. Retrieved 16-ഡിസംബർ-2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 177. ISBN 81-7690-042-7.
  3. "നാടകകൃത്ത് പറവൂർ ജോർജ് അന്തരിച്ചു". മാതൃഭൂമി. 2013 ഡിസംബർ 16. Archived from the original on 2013-12-16. Retrieved 2013 ഡിസംബർ 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പറവൂർ_ജോർജ്&oldid=3971548" എന്ന താളിൽനിന്ന് ശേഖരിച്ചത്