പറമ്പൻ മിഥുന
കേരളസംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട്. [1] മലപ്പുറം കൊണ്ടോട്ടി ബ്ലോക്കിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആയിരുന്നു പറമ്പൻ മിഥുന[2]. 22- വയസ്സായ മിഥുന SC വിഭാഗം പ്രതിനിധിയായിരുന്നു. SC വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒന്നാം വാർഡ് ആയ കോഴിപ്പുറത്തു നിന്ന് മുസ്ലീം ലീഗ്[3] ടിക്കറ്റിൽ 2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് 284[4] വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്നത്[5]. കൊണ്ടോട്ടി EMEA കോളേജിൽ നിന്ന് ബിരുദം കഴിഞ്ഞ മിഥുന (2016-17) രാമനാട്ടുകര ഭവാൻസ് കോളേജിൽ ബി.എഡ് പഠനം പൂർത്തിയാക്കി[6].1993 ഫെബ്രുവരി 5-നാണ് മിഥുന യുടെ ജനനം. അച്ഛൻ ഷൺമുഖൻ, അമ്മ മിനി.മിഥുഷ സഹോദരിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഹൈസ്കൂളിലും അവിടെത്തന്നെ ഹയർ സെക്കണ്ടറിക്കും പഠിച്ച മിഥുന എറണാകുളം കോലഞ്ചേരിയിലെ സെന്റ് പീറ്റേർസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-07. Retrieved 2015-12-25.
- ↑ https://www.youtube.com/watch?v=6C9VSG-IlnU
- ↑ http://english.mathrubhumi.com/news/offbeat/what-does-this-panchayat-president-have-got-to-do-in-college-english-news-1.673585[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://result4s.com/pallikkal-panchayath-election-result-2015/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-20. Retrieved 2015-12-25.
- ↑ http://www.mathrubhumi.com/malappuram/malappuram/article-1.681812[പ്രവർത്തിക്കാത്ത കണ്ണി]