ഒരു വസ്തു ഒന്നിനെ വിട്ട് മറ്റൊന്നിനെ എന്ന മുറയ്ക്ക് പല വസ്തുക്കളെ പ്രാപിക്കുന്നതായോ അല്ലെങ്കിൽ പല വസ്തുക്കൾ ഓരോന്നായി ഒന്നിനെ പ്രാപിക്കുന്നതായോ പറയുന്നത് പര്യായം.

ലക്ഷണം തിരുത്തുക

'പര്യായമൊന്നു പലതിൻ
മുറയ്ക്കു പലതൊന്നിലും'

ഉദാ: 'അന്തിക്കു കമലം വിട്ടു കാന്തി ചെന്നിതു ചന്ദ്രനിൽ
അല്ലുവിട്ടുനിലാവേറ്റിട്ടുല്ലാസം പൂണ്ടു വിണ്ടലം'

കാന്തി കമലത്തിലിരുന്നതിനുശേഷം അതുവിട്ട് ചന്ദ്രനിൽ ചേർന്നതായിപ്പറഞ്ഞിരിക്കുന്നു. (ഒന്നിനു മുറയ്കു പലതിൽ പ്രവേശം.) [1]

അവലംബം തിരുത്തുക

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=പര്യായം_(അലങ്കാരം)&oldid=1974919" എന്ന താളിൽനിന്ന് ശേഖരിച്ചത്