ഒരു വസ്തുവിനോ വ്യക്തിക്കോ അനേകം കാര്യങ്ങൾ ഉള്ളതിൽ ഏറ്റവും ഉത്തമമായത് കണ്ടെത്തി അതു മാത്രം അനുയോജ്യമാണെന്ന് പറയുന്ന അലങ്കാരമാണ്‌ പരിസംഖ്യ.അനേക വസ്തുക്കൾ ചേരാവുന്ന ധർമ്മത്തെ അതിലല്ല ഇതിലാണെന്ന് ഒന്നിൽ തന്നെ നിയമനം ചെയ്യുന്നു.

ലക്ഷണം തിരുത്തുക

'ഇതാണതല്ലെന്നു വസ്തു-
നിയമം പരിസംഖ്യയാം.'

ഉദാ: 'കരത്തിൽ ഭൂഷണം ദാനം
ഭാരം താൻ വൈരമോതിരം.'

കരത്തിനു ഭൂഷണത്വം ദാനത്തിലും അംഗുലീയത്തിലും സിദ്ധിച്ചിട്ടുള്ളതിനെ ദാനത്തിൽ മാത്രമേ ഒള്ളു എന്ന് പറയുന്നു.[1]

അവലംബം തിരുത്തുക

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള
"https://ml.wikipedia.org/w/index.php?title=പരിസംഖ്യ_(അലങ്കാരം)&oldid=1974918" എന്ന താളിൽനിന്ന് ശേഖരിച്ചത്