പട്ടണം സുബ്രഹ്മണ്യ അയ്യർ ബിലഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് പരിദാനമിച്ചിതേ.

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

പരിദാനമിച്ചിതേ പാലിന്തുവേ

അനുപല്ലവി തിരുത്തുക

പരമപുരുഷശ്രീപതി നാപൈനീകു
കരുണഗൽഗഗയുന്ന കാരണമേമൈയ്യാ

ചരണം തിരുത്തുക

രൊക്കമീചുടകുനേ മുക്കണ്ടിചെലികാനു
ചക്കനി ചെലിനോസഗ ജനകരാജുനുഗാനു
മിക്കിനി സൈന്യമിവ്വ മാർക്കണ്ഡേന്ദ്രുഡു ഗാനു
അഗ്ഗാഡിഗമേഡുഗൽഗു ആദിവെങ്കടേശനീകു

അർത്ഥം തിരുത്തുക

ഞാൻ അങ്ങേയ്ക്ക് അൽപ്പം ദക്ഷിണതന്നാൽ എന്നെ രക്ഷിക്കുമോ, ലക്ഷ്മിദേവിയുടെ ഭർത്താവായ പരമപുരുഷാ? എനിക്ക് അങ്ങ് അനുഗ്രഹം തരാത്തതിനു കാരണമെന്താണ്? അങ്ങേയ്ക്ക് പണം നൽകാൻ ഞാൻ (കുബേരനെപ്പോലെ) ശിവന്റെ സുഹൃത്തൊന്നുമല്ല. സീതയെപ്പോലൊരു സുന്ദരിയെ വിവാഹം ചെയ്തുനൽകാൻ ഞാൻ ജനകരാജാവുമല്ല. സൈന്യത്തിന്റെ ചെറിയൊരു ഭാഗം നൽകാൻ ഞാൻ മാർക്കണ്ഡേയനുമല്ല. അങ്ങയുടെ അനുഗ്രഹം ലഭിക്കാൻ ഞാൻ എന്താണുനൽകേണ്ടത്?

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പരിദാനമിച്ചിതേ&oldid=3124855" എന്ന താളിൽനിന്ന് ശേഖരിച്ചത്