പയ്യനല്ലൂർ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ പാലമേൽ പഞ്ചായത്തിൽ പത്തനംതിട്ട ജില്ലയുടെ അതിർത്തി പങ്കിടുന്നതും പാലമേൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ടതും ആയ ഗ്രാമമാണ് പയ്യനല്ലൂർ. കായംകുളം പുനലൂർ റോ‍ഡിൽ ( കെ പി റോഡിൽ ) കായംകുളത്തു നിന്നും പുനലൂരിലേക്കു പോകുമ്പോൾ പഴംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്പഴകുളം ആനയടി റോഡിലൂടെ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ പയ്യനല്ലൂരിലെത്താം. കായംകുളം പുനലൂർ റോ‍ഡിൽ അടൂരിൽ നിന്നും കായംകുളത്തേക്കു വരുമ്പോൾ അടൂരിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയായാണ് പഴകുളം ജംഗ്ഷൻ.

കാർഷിക ഗ്രാമം ആണ് പയ്യനല്ലൂർ . പാലമേൽ കൃഷി ഭവന് കീഴിലാണ് ഈ പ്രദേശം . സംസ്ഥാന തലത്തിൽ തന്നെ മികവു പുലർത്തിയ കർഷകർ എവിടെ ഉണ്ട് . പയ്യനല്ലൂർ ചന്ത ആയിരുന്നു പ്രദേശത്തെ പ്രധാന ഗ്രാമീണ വിപണി എന്നാൽ ഇന്ന് അത് നാശോന്മുഖമാണ് .

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

  1. ജി എൽ പി എസ് പയ്യനല്ലൂർ
  2. ജി എച്ച് എസ് പയ്യനല്ലൂർ
  3. WLPS പയ്യനല്ലൂർ
"https://ml.wikipedia.org/w/index.php?title=പയ്യനല്ലൂർ&oldid=3330819" എന്ന താളിൽനിന്ന് ശേഖരിച്ചത്