ഒരു ദക്ഷിണേന്ത്യൻ പലഹാരമാണ് പനിയാരം. ഇഡ്ഡലിയ്ക്കും ദോശയ്ക്കും തയ്യാറാക്കുന്നതു പോലെ അരിയും ഉഴുന്നും ചേർത്ത് അരച്ച് വെച്ച മാവിൽ കറിവേപ്പിലയും മല്ലിയിലയും സവാളയും ചെറുകഷണങ്ങളായി അരിഞ്ഞതും ചേർത്തിളക്കി ഉണ്ണിയപ്പച്ചട്ടിയിൽ ഉള്ളതു പോലെ കുഴികൾ ഉള്ള പാത്രത്തിൽ കോരിയൊഴിച്ചാണ് പനിയാരം ഉണ്ടാക്കുന്നത്. പാത്രം ചൂടായിക്കഴിഞ്ഞതിനു ശേഷം കുഴികളിൽ എണ്ണ പുരട്ടിയ ശേഷമാണ് മാവ് ഒഴിക്കുന്നത്. ഒരു വശം മൊരിഞ്ഞ ശേഷം ശ്രദ്ധയോടെ തിരിച്ചിട്ട് മറുവശവും മൂപ്പിച്ചെടുക്കുന്നു. തമിഴ്‌നാട്ടിൽ കുഴിപ്പനിയാരം എന്നറിയപ്പെടുന്ന ഈ പലഹാരത്തിന് പദ്ദു, ഗുളിയാപ്പ, ഗുണ്ടുപൊംഗലു തുടങ്ങിയ പേരുകളുമുണ്ട്.

കുഴി പനിയാരം/ പദ്ദു
Ponganalu with Coconut chutney and Hyacinth Bean Palya
ഉത്ഭവ വിവരണം
ഇതര പേര്(കൾ)പദ്ദു, പൊങ്കലാനു, കുഴി പനിയാരം
ഉത്ഭവ സ്ഥലംഇന്ത്യ
പ്രദേശം/രാജ്യംതമിഴ് നാട്, കേരള, കർണ്ണാടക, തെലുങ്കാന, ആന്ധ്രാ പ്രദേശ്
വിഭവത്തിന്റെ വിവരണം
Courseടിഫിൻn
പ്രധാന ചേരുവ(കൾ)rice and black lentils batter
പനിയാരം
പനിയാരം

ചിത്രസഞ്ചയം

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പനിയാരം&oldid=3522371" എന്ന താളിൽനിന്ന് ശേഖരിച്ചത്