കോട്ടയം ജില്ലയിലെ പനമറ്റത്ത് 1951ൽ സ്ഥാപിച്ച ഗ്രാമീണ ഗ്രന്ഥശാലയാണ് പനമറ്റം ദേശീയ വായനശാല. ആയിരത്തിലധികം അംഗങ്ങളുള്ള ലൈബ്രറി വീടുകളിലേക്കു പുസ്തകമെത്തിച്ച് ശ്രദ്ധേയമായ നിലയിൽ പ്രവർത്തിക്കുന്നു. ഇതിനായി ഒരു വനിതാ ലൈബ്രേറിയന്റെ സേവനവുമുണ്ട്. കരിയർ ഗൈഡൻസ് വിഭാഗവും നിശാ പാഠശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടത്തെ പരിശീലനം കഴിഞ്ഞു സർക്കാർ ജോലി നേടിയിട്ടുള്ളത് നൂറു കണക്കിനാളുകളാണ് സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് വർഷമായി തുടർച്ചയായി എ പ്ലസ് ഗ്രേഡ് അംഗീകാരവുമുണ്ട്. എല്ലാരും പാടുന്നു എന്ന പ്രതിമാസ സംഗീത പരിപാടിയിൽ നാട്ടുകാർക്കെല്ലാം പങ്കെടുക്കാം.[1]

കവിയും വാഗ്മിയുമായിരുന്ന ഗ്രന്ഥശാല പ്രവർത്തകൻ വി. ബാലചന്ദ്രന്റെ പേരിൽ ഗ്രന്ഥശാല കവിതാ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച ഗ്രന്ഥശാലക്കുള്ള വി. രമേശ് കുമാർ പുരസ്കാരം
  • ഇഎംഎസ് പുരസ്കാരം
  • പവനൻ പുരസ്കാരം
  • ഐ.വി. ദാസ് പുരസ്കാരം
  • ഡി.സി. പുരസ്കാരം
  1. https://www.manoramaonline.com/district-news/kottayam/2022/06/24/kottayam-public-library.html
"https://ml.wikipedia.org/w/index.php?title=പനമറ്റം_ദേശീയ_വായനശാല&oldid=4287446" എന്ന താളിൽനിന്ന് ശേഖരിച്ചത്