പദഹുതുറൈ ബോംബാക്രമണം

2007 ജനുവരി രണ്ടാം തീയതി, ശ്രീലങ്കൻ വ്യോമ സേന എൽ.ടി.ടി.ഇ ക്യാംമ്പുകൾക്കു നേരെ നടത്തിയ ബോംബാക്രമണമ

2007 ജനുവരി രണ്ടാം തീയതി, ശ്രീലങ്കൻ വ്യോമ സേന എൽ.ടി.ടി.ഇ ക്യാംമ്പുകൾക്കു നേരെ നടത്തിയ ബോംബാക്രമണമാണ് പദഹതുറൈ ബോംബാക്രമണം അല്ലെങ്കിൽ ഇല്ലുപ്പക്കടവൈ ബോംബിങ് എന്നറിയപ്പെടുന്നത്. കത്തോലിക്കാ പുരോഹിതൻ ഉൾപ്പെട്ടെ 15 തമിഴ് വംശജർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് എൽ.ടി.ടി.ഇ പറയുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.[1]

പദഹുതുറൈ ബോംബാക്രമണം
സ്ഥലംഇല്ലുപ്പൈക്കടവൈ, മാന്നാർ ജില്ല, ശ്രീലങ്ക
തീയതിജനുവരി 2, 2007 (2007-01-02) (+6 GMT)
ആക്രമണലക്ഷ്യംശ്രീലങ്കൻ തമിഴ് വംശജർ
ആക്രമണത്തിന്റെ തരം
വ്യോമാക്രമണം
ആയുധങ്ങൾബോംബുകൾ
മരിച്ചവർ15
ആക്രമണം നടത്തിയത്ശ്രീലങ്കൻ വ്യോമ സേന

ആക്രമണംതിരുത്തുക

ശ്രീലങ്കയിലെ മാന്നാർ ജില്ലയുടെ വടക്കു പടിഞ്ഞാറുള്ള ഒരു ഗ്രാമമാണ് ഇലുപ്പൈക്കടവൈ. ഇലുപ്പൈക്കടവൈയിൽ പദഹുതുറൈ എന്ന സ്ഥലത്ത് 35 കുടിലുകളിലായി, 231 പേരടങ്ങുന്ന 46 കുടുംബങ്ങളായിരുന്നു ജീവിച്ചിരുന്നത്. ജാഫ്നയിൽ നിന്നും ഈ തീരപ്രദേശത്തേക്കു കുടിയേറി പാർത്തവരായിരുന്നു ഏറേയും.

2007ലെ പുതുവത്സര ദിനത്തിൽ ശ്രീലങ്കൻ വ്യോമസേനയുടെ നാലു ബോംബർ ജെറ്റു വിമാനങ്ങൾ ഈ പ്രദേശത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ ബോംബുകൾ വർഷിച്ചു. ആദ്യത്തെ മൂന്നു വിമാനങ്ങൾ നാലു ബോംബുകൾ വിക്ഷേപിച്ചപ്പോൾ, നാലാമത്തെ വിമാനം രണ്ടു ബോംബുകൾ ആണു ഗ്രാമത്തിലേക്കു തൊടുത്തത്. രാവിലെ 9.35 നു തുടങ്ങിയ ആക്രമണം ഏകദേശം പത്തുമിനിട്ടോളം നീണ്ടു നിന്നു. 25 ഓളം കുടിലുകൾ പൂർണ്ണമായും കത്തി നശിച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾക്കു തീപിടിച്ചു. സാധാരണക്കാർക്കു നേരെ യാതൊരു ആക്രമണവും നടന്നിട്ടില്ലെന്നു, ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി കൂടാതെ ശ്രീലങ്കൻ വ്യോമസേന ആക്രമിച്ച സ്ഥലം എൽ.ടി.ടി.ഇയുടെ ഒരു നാവികതാവളം ആയിരുന്നുവെന്നു സർക്കാർ അറിയിച്ചു.

പ്രതികരണംതിരുത്തുക

ശ്രീലങ്കൻ സർക്കാർതിരുത്തുക

പദഹതുറൈ എൽ.ടി.ടി.ഇ യുടെ ഒരു നാവികതാവളമായിരുന്നുവെന്നും, അവിടെ കൊല്ലപ്പെട്ടവർ എൽ.ടി.ടി.ഇ തീവ്രവാദികൾ ആയിരുന്നുവെന്നുമാണ് ഈ ആക്രമണത്തെക്കുറിച്ച് ശ്രീലങ്കൻ സർക്കാരിന്റെ ആദ്യ പ്രതികരണം. കൊല്ലപ്പെട്ടത് സാധാരണ ജനങ്ങളായിരുന്നുവെന്ന് തെളിവുകൾ നിരത്തി മാധ്യമങ്ങൾ വാദിച്ചപ്പോൾ ശ്രീലങ്കൻ സർക്കാരിന് അവരുടെ വാർത്ത തിരുത്തേണ്ടി വന്നു. വിമത സംഘടനകൾ മനുഷ്യ കവചമായി ഉപയോഗിച്ചിരുന്ന സാധാരണക്കാരായിരിക്കാം കൊല്ലപ്പെട്ടതെന്ന പുതിയ ന്യായവുമായി ശ്രീലങ്കൻ സർക്കാർ രംഗത്തെത്തി. കൊല്ലപ്പെട്ടവരിൽ ചിലരെങ്കിലും എൽ.ടി.ടി.ഇ ക്കുവേണ്ടി പ്രവർത്തിച്ചിരുന്നവരോ അനുഭാവികളോ ആയിരുന്നവെന്നും സർക്കാർ അറിയിച്ചു.[2]

കഴിഞ്ഞ കുറേ വർഷങ്ങളായി ശ്രീലങ്കൻ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഒരു പ്രദേശമായിരുന്നു ഇലുപ്പൈക്കടവൈ. എൽ.ടി.ടി.ഇ തീവ്രവാദികളുട ഒരു നാവികതാവളമായിരുന്നു പ്രസ്തുത പ്രദേശമെന്ന് സർക്കാർ സംശയലേശമെന്യേ സമർത്ഥിക്കുന്നു. എൽ.ടി.ടി.ഇയുടെ നാവികസേനാ വിഭാഗമായ സീ ടൈഗറിന്റെ ഒരു സുപ്രധാന താവളം കൂടെയായിരുന്നു ഇലുപ്പൈക്കടവൈ.

  • 2005 ഡിസംബർ 22 ന് മുക്കുവന്മാരെന്ന വ്യാജേന എൽ.ടി.ടി.ഇ തീവ്രവാദികൾ ശ്രീലങ്കൻ നാവികസേനയുടെ ബോട്ടുകൾ ആക്രമിക്കുകയും മൂന്നു നാവികസേനാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിനു ശേഷം, വെടിത്തലൈവ് എന്ന സ്ഥലത്തേക്കായിരുന്നു തീവ്രവാദികൾ പിൻവാങ്ങിയത്.
  • 2006 ജനുവരി 26 ശ്രീലങ്കൻ നാവികസേന, ആറു ഇന്ത്യാക്കാരുമായി ഒരു ഇന്ത്യൻ ട്രോളർ പിടിച്ചെടുത്തു. 60000 ഓളം വരുന്ന ഇലക്ട്രോണിക് ഡിറ്റോണേറ്ററുകളായിരുന്നു ഇതിലുണ്ടായിരുന്നത്. ശ്രീലങ്കയിലെ വിമതർക്കു നൽകാനായി ഇലുപ്പക്കടവൈയിലേക്കു പോവുകയായിരുന്ന ട്രോളറായിരുന്നു ഇതെന്നു സംശയിക്കുന്നു.
  • 2006 ജൂൺ 17 ന് പന്ത്രണ്ടോളം ബോട്ടുകളടങ്ങുന്ന ഒരു സീ ടൈഗർ സംഘം ശ്രീലങ്കയുടെ നാവികസേനയെ ആക്രമിക്കുകയും ആറു നാവികരെ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്നു നടന്ന യുദ്ധത്തിൽ മുപ്പതോളം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നു സൈന്യം അവകാശപ്പെട്ടു.

റെഡ്ക്രോസ്സ്തിരുത്തുക

വ്യോമാക്രമണം നടക്കുമ്പോൾ സാധാരണ ആളുകൾക്കു സംഭവിക്കാറുള്ളത്ര പരിക്കുകളോ, തീപ്പൊള്ളലുകളോ പദഹുതുറൈയിൽ ജനങ്ങൾക്കു സംഭവിച്ചില്ലായിരുന്നവെന്നു സൈനികവക്താവു പറയുകയുണ്ടായി. ആക്രമണം നടന്നയുടനെ സംഭവസ്ഥലത്തേക്കു പുറപ്പെടാനൊരുങ്ങിയ റെഡ്ക്രോസ്സ് സന്നദ്ധപ്രവർത്തകരെ സൈന്യം തടയുകയുണ്ടായി. റെഡ്ക്രോസ്സ് പ്രവർത്തകർ സംഭവസ്ഥലത്ത് എത്തിച്ചേർന്നപ്പോഴേക്കും, അവിടെയെല്ലാം വൃത്തിയാക്കിയിരുന്നു, പരുക്കേറ്റ ഒരാളെപോലും അവിടെ കാണാൻ കഴിഞ്ഞില്ലെന്ന് റെഡ്ക്രോസ്സ് വക്താവായിരുന്ന സുകുമാർ റോക്വുഡ് പറയുന്നു.[3] എന്നാൽ പരുക്കേറ്റ ചിലരെ സംഭവസ്ഥലത്തു നിന്നും സമീപപ്രദേശത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതു കണ്ടതായി ബി.ബി.സി റിപ്പോർട്ടു ചെയ്തിരുന്നു.[4]

മാന്നാർ റോമൻ കതോലിക്ക അതിരൂപതതിരുത്തുക

മാന്നാർ കതോലിക്ക അതിരൂപതാ പുരോഹിതനായിരുന്ന രായിപ്പു ജോസഫ് എൽ.ടി.ടി.ഇ ചായ്വുള്ള പാതിരി ആയിരുന്നു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പതിനഞ്ചുപേരും ശ്രീലങ്കൻ തമിഴ് വംശജരാണെന്നും, അവരൊന്നും തീവ്രവാദികളല്ലെന്നും സർക്കാരിന്റെ പ്രതികരണത്തിനു മറുപടിയെന്നോളം അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.[5] മാനവരാശിക്കെതിരേയുള്ള ക്രൂരത എന്നാണ് ജോസഫ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്.[6]

ഐക്യരാഷ്ട്രസഭതിരുത്തുക

സാധാരണജനങ്ങൾക്കു നേരേയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇരുമുന്നണികളോടും ആവശ്യപ്പെട്ടു. തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുമ്പോഴും, സാധാരണജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇരുമുന്നണികളും ബാധ്യസ്ഥരാണെന്നും ഐക്യരാഷ്ട്രസഭ ഓർമ്മിപ്പിച്ചു.

അവലംബംതിരുത്തുക

  1. "Sri Lankan air force says Tamil base hit". Boston.com. 2007-01-07. ശേഖരിച്ചത് 2016-10-09.
  2. "Sri Lanka raid 'kills civilians'". BBC. 2007-01-02. ശേഖരിച്ചത് 2016-10-10.
  3. "Claims and counter claims over Mannar air attacks". Sundaobserver. ശേഖരിച്ചത് 2016-10-10.
  4. "Sri Lanka raid 'kills civilians'". BBC. 2007-01-02. ശേഖരിച്ചത് 2016-10-10.
  5. "The Rayappu Factor, the Catholic Church and the Sermon on the Mannar Front". Asian Tribune. ശേഖരിച്ചത് 2016-10-10.
  6. "Aerial attack on Padahuthurai, a crime against humanity - Bishop". TamilNet. ശേഖരിച്ചത് 2016-10-10.
"https://ml.wikipedia.org/w/index.php?title=പദഹുതുറൈ_ബോംബാക്രമണം&oldid=2429126" എന്ന താളിൽനിന്ന് ശേഖരിച്ചത്