പത്മപാണി ആചാര്യ

മഹാ വീര ചക്രം ലഭിച്ച സൈനികൻ

മേജർ പത്മപാണി ആചാര്യ, എംവിസി (21 ജൂൺ 1969 – 28 ജൂൺ 1999) ഇന്ത്യൻ ആർമിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. 1999 ജൂൺ 28-ന് കാർഗിൽ യുദ്ധസമയത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അദ്ദേഹത്തിന് രണ്ടാമത്തെ ഉയർന്ന ഇന്ത്യൻ സൈനിക ബഹുമതിയായ മഹാവീർ ചക്ര നൽകി ആദരിച്ചു [1] [2]

Major
പത്മപാണി ആചാര്യ
MVC
പ്രമാണം:Padmapani Acharya MVC.jpg
ജനനം(1969-06-21)21 ജൂൺ 1969
ഒഡീസ,  ഇന്ത്യ
മരണം28 ജൂൺ 1999(1999-06-28) (പ്രായം 30)
3rd pimple complex, Kargil, Jammu and Kashmir, India
ദേശീയതഇന്ത്യ Republic of India
വിഭാഗം Indian Army
ജോലിക്കാലം1994-1999
പദവി Major
Service numberIC55072K
യൂനിറ്റ്2 Rajputana Rifles
യുദ്ധങ്ങൾKargil War
Operation Vijay
പുരസ്കാരങ്ങൾ Maha Vir Chakra

തെലങ്കാനയിലെ ഹൈദരാബാദ് നിവാസിയായിരുന്നു ആചാര്യ ഒഡീഷ യിലാണ് കുടുംബവേരുകൾ ഉള്ളത്. ചാരുലത ആണ് ഭാര്യ. 1965 ലും 1971 ലും പാകിസ്ഥാനുമായുള്ള യുദ്ധങ്ങളിൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ച് വിരമിച്ച വിംഗ് കമാൻഡർ ജഗന്നാഥ് ആചാര്യ ആണ് പിതാവ് . അദ്ദേഹം പിന്നീട് ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിൽ (ഡിആർഡിഎൽ) ജോലി ചെയ്തു. [3] മേജർ ആചാര്യയുടെ മാതാപിതാക്കളും ഭാര്യയും അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം ജനിച്ച മകൾ അപരാജിതയും ആ കുടുംബത്തിൽ ഉണ്ട്. അപരാജിത ആചാര്യ എൻസിസി കേഡറ്റായി പ്രവർത്തിച്ചിട്ടുണ്ട്.

സൈനിക ജീവിതം

തിരുത്തുക

ആചാര്യ 1993-ൽ മദ്രാസിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് ബിരുദം നേടി, രണ്ടാം ബറ്റാലിയനായ രാജ്പുത്താന റൈഫിൾസിൽ (2 രാജ് റിഫ്) സെക്കൻഡ് ലെഫ്റ്റനന്റായി കമ്മീഷൻ ചെയ്തു.

ജനകീയ സംസ്കാരത്തിൽ

തിരുത്തുക

ബാറ്റിൽ ഓഫ് ടോലോലിംഗിലെ ഈ സംഭവങ്ങൾ ഹിന്ദി ചലച്ചിത്രമായ എൽഒസി കാർഗിലിലെ പ്രധാന യുദ്ധരംഗങ്ങളിലൊന്നായി സ്വീകരിച്ചു, അതിൽ നടൻ നാഗാർജുന അക്കിനേനി ആചാര്യയുടെ വേഷം അവതരിപ്പിച്ചു. [4]

ഇതും കാണുക

തിരുത്തുക
  1. When I met the family of a Kargil martyr - Rediff.com News
  2. "India Kargil War Heros Sons of Brave parents Indian Army Soldiers". Archived from the original on 16 August 2017. Retrieved 25 April 2014.
  3. Rediff On The NeT:The brave son of Andhra returns home
  4. Fourteen years on, memories still fresh in Major's family - The Hindu
"https://ml.wikipedia.org/w/index.php?title=പത്മപാണി_ആചാര്യ&oldid=3972694" എന്ന താളിൽനിന്ന് ശേഖരിച്ചത്