അംഗപ്രജനനമാർഗങ്ങളിൽ സാധാരണമായി പിന്തുടരുന്ന ഒരു രീതിയാണ് പതിവയ്ക്കൽ (Layering). ചെടിയുടെ തണ്ടിൽ വേര് പിടിപ്പിച്ച് പ‍ുതിയൊര‍ു ചെടി വളർത്ത‍ുന്നതാണ് ഇത്. സസ്യത്തിന്റെ പ്രത്യേകതയന‍ുസരിച്ച് വിവിധ രീതികളിൽ പതിവയ്ക്കൽ നടത്താറ‍ുണ്ട്. മുന്തിരി, മുല്ല, റോസ, മാവ്, ആപ്പിൾ, പ്ലം, പിയർ എന്നിവയിലൊക്കെ പതിവയ്ക്കൽ സാധാരണയായി നടത്താം.

പതിവയ്ക്കൽ

വായ‍ുവിൽ പതിവക്കൽ തിരുത്തുക

തെരെഞ്ഞെട‍ുത്ത ചെടിയുടെ പച്ചനിറം മാറിയ തണ്ടിൽ അതിന് ദോഷം വരാത്ത രീതിയിൽ തൊലി മാത്രം 5 സെൻറീമീറ്റർ നീളത്തിൽ ച‍ുറ്റ‍ും അടർത്തിയെടുക്കുക അതിനു ശേഷം ചാണകം ചകിരിചോറ് മുതലായവ ഉൾപ്പെട‍ുത്തിയ മിശ്രിതം ഒര‍ു പോളിത്തീൻ ഷീറ്റിൽ വെച്ച് കെട്ടിവെക്കണം. 10,15 ദിവസത്തിനുള്ളിൽ അവിടെ വേര് വളര‍ും. വേരിന് താഴെവച്ച് തണ്ട് മ‍ുറിച്ച് ഒരു കവറിലോ, ചട്ടിയിലോ നട്ട്, അധികം വെയിൽ ഇല്ലാത്ത സ്ഥലങ്ങളിൽ സ‍ൂക്ഷിക്കാം. ഒന്നോ രണ്ടോ മാസത്തിന‍ു ശേഷം സാധാരണ രീതിയിലേക്ക് ചെടിയെ മാറ്റി നട‍ുന്നതാണ് ഉചിതം.

Limonium dendroides എന്ന ചെടിയിലെ പതിവയ്ക്കൽ.

ഇതുകൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പതിവയ്ക്കൽ&oldid=3940771" എന്ന താളിൽനിന്ന് ശേഖരിച്ചത്