പതിനേഴാം സുസ്ഥിര വികസന ലക്ഷ്യം

സുസ്ഥിര വികസന ലക്ഷ്യം 17 (എസ്.ഡി.ജി 17 അഥവാ ആഗോള ലക്ഷ്യം 17) 2015-ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാണ്. "ലക്ഷ്യങ്ങൾക്കായുള്ള പങ്കാളിത്തം" ആണ് ഇതിന്റെ പ്രമേയം. ഈ ലക്ഷ്യത്തെ ഔദ്യോഗികമായി "നിർവഹണ മാർഗങ്ങൾ ശക്തിപ്പെടുത്തുക, സുസ്ഥിര വികസനത്തിനായുള്ള ആഗോള പങ്കാളിത്തം പുനരുജ്ജീവിപ്പിക്കുക" എന്നാണ് വാഖ്യാനിച്ചിരിക്കുന്നത്. [1] സുസ്ഥിര വികസന ലക്ഷ്യം 17 എന്നത് 2030-ഓടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിന് ആധിപത്യരഹിത, ന്യായമായ ക്രോസ് സെക്ടറിന്റെയും ക്രോസ് കൺട്രി സഹകരണത്തിന്റെയും ആവശ്യകതയെ സൂചിപ്പിക്കുന്നു.[2] നയങ്ങൾ യോജിപ്പിക്കാനുള്ള രാജ്യങ്ങളുടെ ആഹ്വാനമാണിത്.

പതിനേഴാം സുസ്ഥിര വികസന ലക്ഷ്യം
ദൗത്യ പ്രസ്താവന"സുസ്ഥിര വികസനത്തിനായുള്ള ആഗോള പങ്കാളിത്തം നടപ്പിലാക്കുന്നതിനുള്ള മാർഗങ്ങൾ ശക്തിപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക"
വാണിജ്യപരം?അല്ല
പദ്ധതിയുടെ തരംലാഭേച്ഛയില്ലാത്ത
ഭൂസ്ഥാനംആഗോളം
സ്ഥാപകൻഐക്യരാഷ്ട്രസഭ
സ്ഥാപിച്ച തീയതി2015
വെബ്‌സൈറ്റ്sdgs.un.org

സുസ്ഥിര വികസന ലക്ഷ്യം 17 എന്നത് മെച്ചപ്പെട്ടതും കൂടുതൽ നീതിയുക്തവുമായ വ്യാപാരത്തിനും അതിരുകൾക്കപ്പുറം സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏകോപിത നിക്ഷേപ സംരംഭങ്ങൾക്കുമുള്ള ഒരു കാഴ്ചപ്പാടാണ്. വികസിതവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങൾ. ഇതിനായി സുസ്ഥിര വികസന ലക്ഷ്യങ്ങളെ ഒരു പങ്കിട്ട ചട്ടക്കൂടായും ഒരു സഹകരണപരമായ മുന്നോട്ടുള്ള വഴി നിർവചിക്കുന്നതിനുള്ള പങ്കിട്ട കാഴ്ചപ്പാടായും പ്രയോജനപ്പെടുത്തുന്നു. [3] അന്താരാഷ്ട്ര വ്യാപാരവും തുല്യമായ വ്യാപാര സംവിധാനവും പ്രോത്സാഹിപ്പിക്കാനാണ് ഇത് ശ്രമിക്കുന്നത്.[4]

2030-ഓടെ കൈവരിക്കേണ്ട 17 ലക്ഷ്യങ്ങൾ ഇതിനുണ്ട്. ഇവയെ അഞ്ച് വിഭാഗങ്ങളായി തരംതിരിക്കാം: സാമ്പത്തികം, സാങ്കേതികവിദ്യ, ശേഷി വർദ്ധിപ്പിക്കൽ, വ്യാപാരം, വ്യവസ്ഥാപിത പ്രശ്നങ്ങൾ എന്നിങ്ങനെ. ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി 25 സൂചകങ്ങളാൽ അളക്കും.[3][5] ഈ ലക്ഷ്യങ്ങളെല്ലാം "ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള മാർഗങ്ങൾ" എന്നായാണ് കണക്കാക്കുന്നത്. [6]

സംഘടനകൾ

തിരുത്തുക

ഇനിപ്പറയുന്ന യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷനുകൾ പതിനേഴാം സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഒന്നോ അതിലധികമോ സൂചകങ്ങളുടെ സംരക്ഷകരായി ഉൾപ്പെടുന്നു:

  1. സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്: https://sustainabledevelopment.un.org/sdg17
  2. ഹൊസേയ്നി, കെയ്‌വാൻ; സ്റ്റെഫാനേച്, അഗ്നിയേശ്ക; ഹൊസേയ്നി, സെയ്ദെഹ് പാരിസ (2021). "World Heritage Sites in developing countries: Assessing impacts and handling complexities toward sustainable tourism". ജേണൽ ഓഫ് ഡെസ്റ്റിനേഷൻ മാർക്കറ്റിംഗ് & മാനേജ്മെന്റ് (in ഇംഗ്ലീഷ്). 20: 100616. doi:10.1016/j.jdmm.2021.100616.
  3. 3.0 3.1 പിയേഴ്സ്, അലൻ (26 നവംബർ 2018). "SDG Indicators: why SDG 17 is the most important UN SDG". സോപാക്റ്റ്. Retrieved 24 സെപ്റ്റംബർ 2020.
  4. "Goal 17: Partnerships for the goals". യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി). Retrieved 24 സെപ്റ്റംബർ 2020.
  5. "#Envision2030Goal17: Partnerships for the goals". United Nations Department of Economic and Social Affairs (UNDESA). Retrieved 24 സെപ്റ്റംബർ 2020.
  6. ബാർട്രാം, ജേയ്മി; ബ്രോക്കിൾഹർസ്റ്റ്, ക്ലാരിസ; ബ്രാഡ്‌ലി, ഡേവിഡ്; മുള്ളർ, മൈക്ക്; ഇവാൻസ്, ബാർബറ (ഡിസംബർ 2018). "Policy review of the means of implementation targets and indicators for the sustainable development goal for water and sanitation". എൻപിജെ ക്ലീൻ വാട്ടർ. 1 (1): 3. doi:10.1038/s41545-018-0003-0.