ഒരു ഇന്ത്യൻ വിപ്ലവകാരിയായിരുന്നു പണ്ഡിറ്റ് കാൻഷി റാം (13 ഒക്ടോബർ 1883 - 27 മാർച്ച് 1915). ഹർ ദയാൽ, സോഹൻ സിംഗ് ഭക്‌ന എന്നിവരോടൊപ്പം ഗദ്ദർ പാർട്ടി സ്ഥാപിക്കുന്നതിലെ മൂന്ന് പ്രധാന അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. 1913-ൽ പാർട്ടിയുടെ സ്ഥാപനം മുതൽ 1914 വരെ അദ്ദേഹം ട്രഷററായി സേവനമനുഷ്ഠിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച ഗദർ ലഹളയുടെ ഭാഗമായി 1914-ൽ റാം ഇന്ത്യയിൽ തിരിച്ചെത്തി. ഫെബ്രുവരിയിലെ ഗൂഢാലോചന പരാജയപ്പെട്ടതിന്റെ അനന്തരഫലങ്ങൾ പിന്നീട് ലാഹോർ ഗൂഢാലോചന വിചാരണയിൽ വിചാരണ ചെയ്യപ്പെട്ടു. കർത്താർ സിംഗ് സരഭ, വിഷ്ണു ഗണേഷ് പിംഗ്ലെ എന്നിവർക്കൊപ്പം റാമിനെതിരെയും കുറ്റം ചുമത്തി 1915 മാർച്ച് 27 ന് വധിക്കപ്പെട്ടു.

Pandit

Kanshi Ram
ജനനം(1883-10-13)13 ഒക്ടോബർ 1883
മരണം27 മാർച്ച് 1915(1915-03-27) (പ്രായം 31)
സംഘടന(കൾ)Ghadar Party
പ്രസ്ഥാനംIndian Independence movement, Ghadar Conspiracy
  • Across a chasm of seventy five years, the eyes of these dead men speak to today's Indian American, rediff.com.
  • The Hindustan Ghadar Collection. Bancroft Library, University of California, Berkeley
  • Echoes of Freedom. Hindustan Ghadar Collection.
  • Chhabra, G S (2005), Advance Study In The History Of Modern India (Volume-2: 1803-1920). pp595, Lotus Press, ISBN 81-89093-07-X, archived from the original on 17 July 2011, retrieved 2 January 2008.
  • Gupta, Amit K (1997), Defying Death: Nationalist Revolutionism in India, 1897-1938.Social Scientist, Vol. 25, No. 9/10. (Sep. - Oct., 1997), pp. 3-27, Social Scientist, ISSN 0970-0293.
  • Puri, Harish K (1980), Revolutionary Organization: A Study of the Ghadar Movement. Social Scientist, Vol. 9, No. 2/3. (Sep. - Oct., 1980), pp. 53-66 (p55), Social Scientist, ISSN 0970-0293.
"https://ml.wikipedia.org/w/index.php?title=പണ്ഡിറ്റ്_കാൻഷി_റാം&oldid=3831606" എന്ന താളിൽനിന്ന് ശേഖരിച്ചത്