പഠാൻകോട്ട് ആക്രമണം (2016)
2016 ജനുവരി രണ്ടിന് പശ്ചിമ എയർ കമ്മാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ ഒരു കൂട്ടം തീവ്രവാദികൾ ആക്രമിച്ചു. ആദ്യ ഘട്ട സംഘടനത്തിൽ 2 തീവ്രവാദികളും 3 സുരക്ഷാസൈനകരും കൊല്ലപ്പെട്ടു. [1][4] ഏകദേശം 17 മണിക്കൂർ പോരാട്ടം നീണ്ടു നിന്നു. ഇന്ത്യൻ കരസേനയുടെ യൂണിഫോം അണിഞ്ഞാണ് തീവ്രവാദികൾ എത്തിയത്.[5] ജയ്‌ഷെ-ഇ-മുഹമ്മദ് എന്ന തീവ്രവാദിസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
2016 പഠാൻകോട്ട് ആക്രമണം | |
---|---|
സ്ഥലം | പഠാൻകോട്ട് എയർഫോഴ്സ് സ്റ്റേഷൻ, പഞ്ചാബ്, ഇന്ത്യ, |
നിർദ്ദേശാങ്കം | 32°14′01″N 075°38′04″E / 32.23361°N 75.63444°E |
തീയതി | 2 ജനുവരി 2016 3.30 am (IST) |
ആക്രമണലക്ഷ്യം | പഞ്ചാബ് പോലീസ്, ഭാരതീയ വായുസേന |
ആക്രമണത്തിന്റെ തരം | വെടിവെപ്പ് |
ആയുധങ്ങൾ | എ.കെ-47, ഗ്രനേഡ് |
മരിച്ചവർ | 6 തീവ്രവാദികൾ 7 സുരക്ഷാ (5 ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് ആൾക്കാർ, 1 ഭാരതീയ വായുസേന ഗരുഡ് കമാൻഡോ; 1 ദേശീയ സുരക്ഷാസേന കമാൻഡോ)[1]ലെഫ് . കേണൽ നിരഞ്ജൻ കുമാർ |
മുറിവേറ്റവർ | 20 (8 ഭാരതീയ വായുസേന and 12 ദേശീയ സുരക്ഷാസേന)[2] |
ആക്രമണം നടത്തിയത് | യുണൈറ്റഡ് ജിഹാദ് കൗൺസിൽ |
Assailants | 6(?) തീവ്രവാദികൾ |
Suspected perpetrators | ജയ്‌ഷെ-ഇ-മുഹമ്മദ്"LIVE: Terrorists launch attack on IAF base in Pathankot, fierce gunbattle on".</ref> |
പ്രതിരോധിച്ചവർ | |
ഉദ്ദേശ്യം | സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർക്കുക |
പിന്നീടുള്ള പോരാട്ടത്തിൽ 3 സൈനികർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ വെച്ച് മരണമടയുകയും ചെയ്തു. അതോടെ മരണ സംഖ്യ ആറായി.[6] ജനുവരി 3 ന് വെടിയൊച്ചകൾ കേൾക്കുകയും ഒരു സുരക്ഷാസൈനികൻ,മലയാളിയായ പാലക്കാടു സ്വദേശി എലുമ്പുലാശേരി കളരിക്കൽ ലെഫ് . കേണൽ നിരഞ്ജൻ കുമാർ, IED സ്പോടനത്തിൽ വീരമൃത്യു വരിക്കുകയും ചെയ്തു.[7][8]ജനുവരി 4 ന് അഞ്ചാമത്തെ ഭീകരനും വധിക്കപ്പെട്ടു.[9] ജനുവരി 4ന് യുണൈറ്റഡ് ജിഹാദ് കൌൺസിൽ അക്രമത്തിന്റെ ഉത്തരവാദിത്തം എറ്റടുത്തു.[10]
ആക്രമണത്തിന്റെ തലേന്ന് പഞ്ചാബ് പോലീസിലെ ഗുർദാസ്പൂർ എസ്പി സൽവീന്ദർ സിങ്ങിനെ തട്ടിക്കൊണ്ടു പോയെന്നു പറയുന്ന സംഭവത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സഞ്ചാരത്തിന് വേണ്ടിയാണ് തീവ്രവാദികൾ എസ്പിയുടെ വാഹനം തട്ടിയെടുത്തത്. ആ സമയം ബീക്കൺ ലൈറ്റുകളും മറ്റും പ്രവർത്തിപ്പിക്കാഞ്ഞതിനാൽ തീവ്രവാദികൾക്ക് അത് പോലീസ് വാഹനമായിരുന്നു എന്ന് മനസ്സിലായിരുന്നില്ല.[11]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "LIVE Pathankot terror attack: High-level meeting between Manohar Parrikar, 3 Defence Chiefs and Ajit Doval begins". DNA India. Retrieved 2 January 2016.
- ↑ http://www.rediff.com/news/report/govt-denies-lapses-in-pathankot-op-unsure-of-number-of-terrorists-involved/20160103.htm
- ↑ "LIVE: Terror attack at Pathankot Air Force base; 2 terrorist killed".
- ↑ "Terrorists storm air force base, first challenge to Modi's Pak outreach". The Hindu. Retrieved 2 January 2016.
- ↑ "Pathankot attack: First terrorist was killed while he was climbing 10 meter high wall". The Indian Express. Retrieved 2 January 2016.
- ↑ "4 Terrorists, 6 Soldiers Killed In Pathankot Terror Attack: Live Updates". NDTV. Retrieved 3 January 2016.
- ↑ "Pathankot attack: Fresh gunshots, blasts heard from inside air base, 3 injured". Times of India. Retrieved 4 January 2016.
- ↑ "India Says Search for Attackers at Air Base Still Not Over". The New York Times. Pathankot. The Associated Press. 3 January 2016. Retrieved 4 January 2016.
- ↑ "Fifth terrorist killed, says NSG; combing operations underway at Pathankot airbase". Deccan Chronicle. Retrieved 4 January 2016.ആറാമത്തെ ഭീകരൻ മരിച്ചതായി വിശ്വസിക്കുന്നു.
- ↑ Ashiq, Peerzada. "United Jihad Council claims responsibility for Pathankot attack". The Hindu. Retrieved 4 January 2016.
- ↑ "LIVE: Terrorists launch attack on IAF base in Pathankot, fierce gunbattle on".