പട്രീഷ്യ വെറ്റിഗ്

അമേരിക്കന്‍ ചലചിത്ര നടന്‍

പട്രീഷ്യ ആൻ വെറ്റിഗ് (ജനനം: ഡിസംബർ 4, 1951) ഒരു അമേരിക്കൻ നടിയും നാടകകൃത്തുമാണ്. ഒരു ഗോൾഡൻ ഗ്ലോബ് അവാർഡും മൂന്ന് പ്രൈംടൈം എമ്മി അവാർഡുകളും ലഭിച്ചിട്ടുള്ള അവർ തേർട്ടിസംതിംഗ് (1987-1991) എന്ന പരമ്പരയിലെ നാൻസി വെസ്റ്റൺ എന്ന കഥാപാത്രത്തിലൂടെയാണ് കലാരംഗത്ത് കൂടുതൽ അറിയപ്പെടുന്നത്.

പട്രീഷ്യ വെറ്റിഗ്
1989-ലെ 41-ാമത്തെ പ്രൈംടൈം എമ്മി അവാർഡ് വേളയിൽ വെറ്റിഗ്.
ജനനം
പട്രീഷ്യ ആൻ വെറ്റിഗ്

(1951-12-04) ഡിസംബർ 4, 1951  (72 വയസ്സ്)
കലാലയംടെമ്പിൾ യൂണിവേഴ്സിറ്റി
തൊഴിൽനടി, നാടകകൃത്ത്
സജീവ കാലം1982–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1982)
കുട്ടികൾ2

തേർട്ടിസംതിംഗ് എന്ന പരമ്പരയിലെ തകർപ്പൻ വേഷത്തിന് ശേഷം, വെറ്റിഗ് ഗിൽറ്റി ബൈ സസ്പെഷ്യൻ (1991), സിറ്റി സ്ലിക്കേഴ്സ് (1991), സിറ്റി സ്ലിക്കേഴ്സ് II: ദി ലെജൻഡ് ഓഫ് കർലിസ് ഗോൾഡ് (1994), ദി ലാംഗോലിയേഴ്സ് (1995) എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. 1995-ലെ ഹ്രസ്വകാല പരമ്പരയായ കോർട്ട്‌ഹൗസിൽ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് ടെലിവിഷൻ രംഗത്തേയ്ക്ക് മടങ്ങിയെത്തിയ അവർ പിന്നീട് ഫോക്‌സ് ടി.വി. പരമ്പരയായ പ്രിസൺ ബ്രേക്കിൽ (2005-2007) കരോലിൻ റെയ്‌നോൾഡ്‌സിനേയും എബിസി കുടുംബ പരമ്പരയായ ബ്രദേഴ്‌സ് & സിസ്റ്റേഴ്‌സിൽ (2006-2011) ഹോളി ഹാർപ്പർ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

ഒഹായോയിലെ മിൽഫോർഡ് നഗരത്തിൽ ഫ്ലോറൻസ് (മുമ്പ്, മോർലോക്ക്) ഹൈസ്കൂൾ ബാസ്കറ്റ്ബോൾ പരിശീലകനായ ക്ലിഫോർഡ് നീൽ വെറ്റിഗ് എന്നിവരുടെ മകളായി വെറ്റിഗ് ജനിച്ചു. പാം, ഫിലിസ്, പെഗ്ഗി എന്നിങ്ങനെ അവൾക്ക് മൂന്ന് സഹോദരിമാരുണ്ട്. പെൻസിൽവാനിയയിലെ ഗ്രോവ് സിറ്റിയിൽ ബാല്യകാലം ചെലവഴിച്ച അവർ 1970-ൽ ബിരുദം നേടി.[1] ഒഹായോ വെസ്ലിയൻ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠിച്ച അവർ 1975-ൽ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. പിൽക്കാല ജീവിതത്തിൽ പഠനത്തിലേക്ക് മടങ്ങിയെത്തിയ വെറ്റിഗ്, 2001-ൽ സ്മിത്ത് കോളേജിൽ നിന്ന് നാടകരചനയിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് നേടി.[2] അവൾ രചിച്ച F2M എന്ന നാടകം, ന്യൂയോർക്ക് നാടക, സിനിമാ വേദിയുടേയും വാസ്സർ കോളേജിന്റെ 2011 പവർഹൗസ് തിയേറ്റർ സീസണിന്റെയും ഭാഗമായി 2011-ൽ അവതരിപ്പിച്ചിരുന്നു.[3][4]

സ്വകാര്യ ജീവിതം

തിരുത്തുക

നടനും നിർമ്മാതാവുമായ കെൻ ഒലിനെ വിവാഹം കഴിച്ച പട്രീഷ്യ വെറ്റിഗിന് ക്ലിഫോർഡ് (ജനനം 1983) എന്ന മകനും റോക്സി (ജനനം 1985) എന്ന ഒരു മകളുമുണ്ട്.[5]

  1. "GHC417.html". Wettig.org. Archived from the original on 2013-10-04. Retrieved 2013-06-18.
  2. "Patricia Wettig- Biography". Yahoo!. Retrieved 2013-06-18.
  3. Wettig, Patricia. F2M. Dramatist Playservice. 2012. ISBN 9780822226338
  4. Hetrick, Adam. “Patricia Wettig's F2M, With Keira Keeley, Ken Olin, Begins Powerhouse Run June 29”. Playbill. 29 June 2011 [1]
  5. "Patricia Wettig biography". TV Guide. Retrieved June 18, 2013.
"https://ml.wikipedia.org/w/index.php?title=പട്രീഷ്യ_വെറ്റിഗ്&oldid=3940827" എന്ന താളിൽനിന്ന് ശേഖരിച്ചത്