പട്ടിക്കാംതൊടി രാവുണ്ണി മേനോൻ


ആധുനിക കഥകളിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന കഥകളി നടനാണ് പട്ടിക്കാംതൊടി രാവുണ്ണി മേനോൻ. പാലക്കാട് ജില്ലയിൽ ചെത്തല്ലൂർ എന്ന ഗ്രാമത്തിലാണ് പട്ടിക്കാംതൊടി തറവാട്. നാരായണിയമ്മയുടെയും മാധവൻ എമ്പ്രാന്തിരിയുടേയും പുത്രനായി 1880 സെപ്റ്റംബറിലാണ് അദ്ദേഹം ജനിച്ചത്.[1].കഥകളിരംഗത്ത് അദ്ദേഹം നടനും അദ്ധ്യാപകനുമായി തന്റെ കഴിവു തെളിയിച്ചു. ആട്ടപ്രകാര കർത്താവ് എന്നും അദ്ദേഹത്തെ വിശേഷിപ്പിയ്ക്കാവുന്നതാണ്. കോട്ടയം തമ്പുരാന്റെ പ്രസിദ്ധമായ കഥകളെല്ലാം തന്നെ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്രകാരമായത് പട്ടിക്കം‌തൊടി രാവുണ്ണി മേനോൻ പ്രവർത്തനഫലമായാണ്. കല്ലുവഴിചിട്ടക്ക് ഇന്നു കാണുന്ന ഭംഗി വരുത്താൻ വെങ്കിടകൃഷ്ണഭാഗവതർ, മദ്ദളവിദ്വാനായ വെങ്കിച്ചസ്വാമി,ഗുരുവായൂർ കുട്ടൻമാരാർ, മൂത്തമന കേശവൻ നമ്പൂതിരി,ചുട്ടിയിലും കോപ്പുപണിയിലുംവിദഗ്ദ്ധനായ ഒതേനത്ത് ഗോവിന്ദൻ നായർ എന്നിവരാണ് രാവുണ്ണിമേനോടൊപ്പം സമശീർഷരായി പ്രവർത്തിച്ചത്.

പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
ജനനം1881
മരണം1949

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക