പടിക്കൽ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ ചേളാരിക്കും പാലക്കലിനുമിടയിലുള്ള സ്ഥലമാണ്‌ പടിക്കൽ. ഇതിനോട് ചേർന്ന് ആറങ്ങാട്ട്‌ പറമ്പ്‌ (കഷായപ്പടി), വൈക്കത്ത്‌ പാടം, പള്ളിയാൾമാട്‌, പാറമ്മൽ തുടങ്ങിയ പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നു. കോഴിക്കോട്‌ നിന്നും തൃശൂർ ‍ഭാഗത്തേക്ക്‌ മുക്കാൽ മണിക്കൂർ ബസ്‌ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.

പേര്‌ തിരുത്തുക

പുരാതനമായ പണിക്കോട്ടിൽ തറവാട്ടിൽ നിന്നുമാണ്‌ ഈപ്രദേശത്തിന്‌ പണിക്കോട്ടും പടിക്കൽ എന്നപേര്‌ വന്നത്‌. കാലാന്തരേ മറ്റൊരു തറവാട്ടുകാരായ പടിക്കലകണ്ടിക്കാർ ഇതിനെ പടിക്കോട്ടും പടിക്കൽ എന്ന് വിളിക്കാൻ തുടങ്ങി. പക്ഷെ പണിയുടെയും പടിയുടെയും പടലപ്പിണക്കങ്ങൾ ഇഷ്ടപ്പെടാതിരുന്ന നാട്ടുകാർ രണ്ടും വേണ്ട വെറും പടിക്കൽ മാത്രം മതി എന്ന് തീരുമാനിച്ചു. ഇപ്പോഴും പഴയമുഴുനീളൻ പേര്‌ ഉപയോഗിക്കുന്നവരും ഉണ്ട്‌.

പഴയചരിത്രം തിരുത്തുക

മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ പടിക്കൽ എന്ന ഈ പ്രദേശത്ത്‌ ഗൾഫ്‌ പണമെത്തും മുമ്പ്‌ പ്രധാന വരുമാന മാർഗ്ഗം കൃഷിയും കാലിവളർത്തലും ചൂടി പിരിക്കലും ബീഡി തെറുക്കലുമെല്ലാമായിരുന്നു. അപൂർവ്വം ചിലർ മാത്രം മദ്രാസ്‌ പോലുള്ള അന്യനാടുകളിൽ ജോലിക്ക്‌ പോയിരുന്നു. വിശാലമായ പാടശേഖരങ്ങൾ കൊണ്ടും പുൽമേടുകൾ കൊണ്ടും അനുഗൃഹീതമായിരുന്നു അന്ന് ഇവിടം. തങ്ങളുടെ കാർഷിക വിളകൾക്കും കന്നുകാലികൾക്കും ബീഡിക്കുമെല്ലാം തൊട്ടടുത്ത ചേളാരിയിലെ ചൊവ്വാഴ്ച ചന്ത നല്ലൊരു വിപണിയായിരുന്നു. ചൂടി വാങ്ങി കയറ്റി അയച്ചിരുന്ന മുള്ളന്മടക്കൽ കുഞ്ഞമ്മത്‌ കാക്കയുടെ ബംഗ്ലാവ്‌ എന്നറിയപ്പെടുന്ന ഓലമേഞ്ഞ ചൂടിക്കട പടിക്കലിന്റെ ഹൃദയഭാഗത്ത്‌ തന്നെ സ്ഥിതി ചെയ്തിരുന്നു.

കലാ സാഹിത്യ രംഗത്ത്‌ അറിയപ്പെട്ടവർ തിരുത്തുക

ആശുപത്രി തിരുത്തുക

ഗവൺമെൻറ് ആയുർവേദ ആശുപത്രി കഷായപ്പടി(ആറങ്ങാട്ട്‌ പറമ്പ്‌ )

അവലംബം തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പടിക്കൽ&oldid=3314629" എന്ന താളിൽനിന്ന് ശേഖരിച്ചത്