പതിനാറു വീതം കരുക്കൾ ഉപയോഗിച്ച് രണ്ടു കളിക്കാർക്ക് കളിക്കാവുന്ന ഒരു വിനോദമാണ്‌ പടവെട്ട്. തന്റെ ഒരു കരുവെങ്കിലും ബാക്കി നിർത്തി, എതിരാളിയുടെ പതിനാറു കരുക്കളും വെട്ടിപ്പുറത്താക്കുക എന്നതാണ്‌ ഈ കളിയുടെ ലക്ഷ്യം. നിലത്തു കളം വരച്ച്, ഈർക്കിൽകഷണങ്ങളോ കല്ലുകളോ പോലുള്ള ഇഷ്ടമുള്ള കരുക്കൾ നിരത്തിയാണ്‌ ഈ കളി കളിക്കാറുള്ളത്. ചിത്രത്തിലെപ്പോലെ ഒരു സമചതുരത്തിനു ചുറ്റുമായി നാല്‌ സമചതുരങ്ങളും, ഓരോ സമചതുരത്തിലും നെടുകേയും കുറുകേയും കോണോടു കോണും വരകൾ വരച്ചാണ്‌ പടവെട്ട് കളിക്കുന്നതിനുള്ള കളം തയ്യാറാക്കുന്നത്.

പടവെട്ട് കളിക്കുന്നതിനുള്ള കളം - ആരംഭത്തിൽ ഇരു കളിക്കാരുടേയും കരുക്കളുടെ സ്ഥാനം

കളിരീതി തിരുത്തുക

 
വെട്ടുന്ന വിധം - നീല കരുവെടുത്ത കളിക്കാരന്റെ ഊഴമാണെങ്കിൽ എതിരാളിയുടെ 1 എന്ന സ്ഥാനത്തിരിക്കുന്ന ചുവന്ന കരുവിനെ , എന്നീ സ്ഥാനങ്ങളിലിരിക്കുന്ന കരുക്കളിലേതെങ്കിലും കൊണ്ട് വെട്ടാൻ അയാൾക്കാകും. ഏതു കരുകൊണ്ടാണോ വെട്ടുന്നത്, അത് യഥാക്രമം ക’, ഖ’ എന്നീ സ്ഥാനങ്ങളിലൊന്നിലായിരിക്കും എത്തുക.

എന്നാൽ എന്ന സ്ഥാനത്തുള്ള കരു ഉപയോഗിച്ച് 1, 2 എന്നീ സ്ഥാനങ്ങളിലുള്ള രണ്ടു കരുക്കളേയും തുടർച്ചയായി വെട്ടാനും നീല കരുവെടുത്ത കളിക്കാരന് അവസരമുണ്ട്. അങ്ങനെ ചെയ്യുകയാണെങ്കിൽ ക’‘ എന്ന സ്ഥാനത്തേക്കായിരിക്കും എന്ന സ്ഥാനത്തിരുന്ന കരു അവസാനം എത്തിച്ചേരുക.

വളരെ ലളിതമായ നിയമങ്ങളുള്ള ഒരു കളിയാണ് പടവെട്ട്. കളത്തിലെ വരകളിലൂടെ ഒരു കവലയിൽ നിന്നും അടുത്ത കവലയിലേക്ക് ഒരു കരുവിനെ നീക്കാനുള്ള അവകാശമാണ്‌ ഓരോ കളിക്കാരനും ഒരു അവസരത്തിലുള്ളത്. അതുകൊണ്ട്, കളി തുടങ്ങുന്ന കളിക്കാരൻ തന്റെ നീക്കാൻ സാധിക്കുന്ന നാലു കരുക്കളിൽ ഏതെങ്കിലും ഒന്നിനെ കളത്തിന്റെ ഒത്തനടുവിലുള്ള കവലയിലേക്ക് നീക്കിക്കൊണ്ടാണ്‌ കളി ആരംഭിക്കുക. ആദ്യത്തെ കളിക്കാരന്റെ ഊഴത്തിനു ശേഷം എതിരാളിക്ക് തന്റെ നീക്കം നടത്താം.

ഒരു കളിക്കാരന്റെ കരുവിരിക്കുന്നതിന്‌ തൊട്ടടുത്ത കവലയിൽ എതിർകളിക്കാരന്റെ കരുവിരിക്കുകയും, അതിനു തൊട്ടടുത്ത് നേരെയുള്ള കവല ഒഴിഞ്ഞുകിടക്കുകയുമാണെങ്കിൽ, സ്വന്തം കരുവിനെ എതിരാളിയുടെ കരുവിനു മുകളിൽക്കൂടി ചാടിച്ച്, ഒഴിഞ്ഞ കവലയിൽ എത്താനും എതിരാളിയുടെ കരുവിനെ വെട്ടിപ്പുറത്താക്കാനും സാധിക്കും. ഈ കരു ഉപയോഗിച്ചു തന്നെ തുടർന്നും മറ്റു കരുക്കളെ വെട്ടാൻ സാധിക്കുകയാണെങ്കിൽ, വെട്ടൽ പ്രക്രിയ തുടർന്നുകൊണ്ടിരിക്കാം. അങ്ങനെ ഒരു ഊഴത്തിൽ എതിരാളിയുടെ എത്ര കരുക്കളെ വേണമെങ്കിലും ഒരു കരു ഉപയോഗിച്ച് തുടർച്ചയായി വെട്ടി മാറ്റാം.

ബുദ്ധിപൂർ‌വ്വമുള്ള നീക്കങ്ങളിലൂടെ എതിരാളിയുടെ എല്ലാ കരുക്കളേയും വെട്ടിപ്പുറത്താക്കി ഈ കളിയിൽ വിജയം കൈവരിക്കാം.

"https://ml.wikipedia.org/w/index.php?title=പടവെട്ട്&oldid=3089238" എന്ന താളിൽനിന്ന് ശേഖരിച്ചത്