പഞ്ചാബി ഖിസ്സെ
തെക്കേ ഏഷ്യയിൽ നിന്നും അറേബ്യൻ ഉപദീപിൽ നിന്നും സമകാലിക ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറി പഞ്ചാബി ഭാഷയിലുള്ള വാക്കാൽ കഥപറയുന്ന പരമ്പരാഗത രീതിയാണ് പഞ്ചാബി ഖിസ്സ. (Shahmukhi: پنجابی قصه,പഞ്ചാബി: ਕਿੱਸਾ,പഞ്ചാബി: ਕਿੱਸਾ ബഹുവചനം: Qisse)[1]
പ്രേമം, ശൗര്യം, ബഹുമാനം, ധാർമ്മിക സദാചാരം എന്നിവ പകർന്നുകൊടുക്കുന്ന ഇസ്ലാമികവും പേർശ്യൻ പാരമ്പര്യ രീതിയാണ് ഇത്തരം ഖിസ്സകളിൽ പ്രതിഫലിക്കുന്നത്. ഇസ്ലാം ഇന്ത്യയിലെത്തിയതോടെ മതത്തിന്റെ അതിർത്തികൾക്ക് അപ്പുറത്ത് പഞ്ചാബി സംസ്‌കാരത്തിലും നാടോടി കഥകളിലും ഖിസ്സയുടെ സ്വാധീനം ഉണ്ടാവുകയായിരുന്നു.[1]
പദോൽപത്തി
തിരുത്തുകഖിസ്സ എന്നത് അറബി വാക്കാണ്. നാടോടിക്കഥ, ഇതിഹാസ കഥ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. പഞ്ചാബി ഭാഷയിൽ 'കിസ്സ' എന്നാണ് ഇതിന്റെ ഉച്ചാരണം. മിക്കവാറും എല്ലാ തെക്കേ ഏഷ്യൻ ഭാഷകളിലും ഈ വാക്കിന്റെ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബി, ഉർദു, ഹിന്ദി എന്നീ വടക്ക് പടിഞ്ഞാറൻ ദക്ഷിണേഷ്യൻ ഭാഷകളിൽ ഈ വാക്ക് ഒരു സാധാരണ നാമ(noun) പദമാണ്. അനൗപചാരികമായി ഈ വാക്കിന്റെ അർത്ഥം രസകരമായ കഥ എന്നോ കെട്ടുകഥയെന്നോ ആണ്.
പ്രസിദ്ധമായ ഖിസ്സകൾ
തിരുത്തുകപ്രസിദ്ധമായ പല പഞ്ചാബി ഖിസ്സകളും എഴുതിയിരിക്കുന്നത് നാടോടികളായ മുസ്ലിം കവികളാണ്. ഏറ്റവും പുരാതനമായ ഖിസ്സെകൾ സാധാരണയായി എഴുതിയിരുന്നത് ഉർദുവിലായിരുന്നു. പ്രശസ്തമായ ചില ഖിസ്സെകൾ താഴെ.
- മിർസ സാഹിബാൻ
- പഞ്ചാബി സൂഫി കവിയായ വാരിസ് ഷാ എഴുതിയ ഹീർ രാൻഝ- ഖിസ്സ ഹീർ എന്നാണ് ഇത് അറിയപ്പെടുന്നത്.
- ഫസൽ ഷാ സയ്യിദിന്റെ സോഹ്നി മഹിവാൽ
- സസ്സി പുന്നൂൻ
- യൂസുഫ് ആൻഡ് സുലൈഖ
- ലൈല മജ്‌നു
- ദുല്ല ബട്ടി
അവലംബം
തിരുത്തുക- ↑ 1.0 1.1 Mir, Farina. "Representations of Piety and Community in Late-nineteenth-century Punjabi Qisse". Columbia University. Archived from the original on 2019-01-06. Retrieved 2008-07-04.