ഭാസൻ എഴുതിയ സംസ്കൃത നാടകമാണ് പഞ്ചരാത്രം. ഹിന്ദു ഇതിഹാസം മഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് ഇതിവൃത്തം

ഇതിവൃത്തത്തിൽ പരാമർശിച്ചിരിക്കുന്ന അഞ്ച് രാത്രികളിൽ നിന്നാണ് ഈ നാടകത്തിന് അതിന്റെ പേര് ലഭിച്ചത്. പഞ്ച എന്നാൽ അഞ്ച് എന്നും രാത്രം എന്നാൽ രാത്രികൾ എന്നും അർത്ഥം.

ഇതിവൃത്തംതിരുത്തുക

പന്ത്രണ്ടു വർഷമായി പാണ്ഡവർ കാട്ടിൽ കറങ്ങിക്കൊണ്ടിരുന്നു. പാണ്ഡവരുടെയും കൗരവരുടേയും ഗുരുവായിരുന്ന ദ്രോണാചാര്യന് ദുര്യോധനന്റെ (കൗരവന്മാരുടെ നായകൻ) പാണ്ഡവർക്ക് ഭൂമി നൽകാനുള്ള വിമുഖത അറിയാമായിരുന്നു. ഇപ്പോൾ ദുര്യോധനൻ ഒരു യാഗം നടത്തിയിരിക്കുകയാണ്. പരിസമാപ്തിയിലെത്തിയ യാഗത്തിന്റെ വിവരരണത്തോടെ യാണ് നാടകം ആരംഭിക്കുന്നത്.

മൂന്ന് ഭടന്മാർ തമ്മിൽ യാഗത്തിന്റെ മഹത്വത്തെക്കുറിച്ചും യാഗപരിസമാപ്തിയായി യജ്ഞശാലക്ക് തീയിട്ടപ്പോഴുള്ള ദൃശ്യങ്ങളെക്കുടിച്ചും സംസാരിക്കുന്നു.

തുടർന്ന് യജ്ഞത്തിന്റെ ശോഭനമായ പരിസമാപ്തിയിൽ കൃതാർത്ഥനായ ദുര്യോധനൻ ഭീഷ്മർ, ദ്രോണർ, ശകുനി, കർണ്ണൻ തുടങ്ങിയവരോടൊത്ത് രംഗത്തെത്തുന്നു. ഗുരുദക്ഷിണയായി ദ്രോണരോട് എന്തെങ്കിലും ആവശ്യപ്പെടാൻ അഭ്യർത്തിക്കുന്നു. ഭീഷ്മരാണ് അതിനർഹൻ എന്ന ദ്രോണരുടെ വാദത്തെ ഭീഷ്മർ ബ്രാഹ്മണനാകയാളും ഗുരുവാകയാലും ദ്രോണരാണ് അത് വാങ്ങേണ്ടതെ എന്നറിയിക്കുന്നു.


ഒരു യുദ്ധം മുന്നിൽകാണുന്ന ദ്രോണർ അത്തരമൊരു വിപത്ത് ഒഴിവാക്കാൻ അവസരം ഉപയോഗപ്പെടുത്തുന്നു. പാണ്ഡവർക്കായി പകുതി സ്ഥലവും ദ്രോണൻ ബുദ്ധിപൂർവ്വം ആവശ്യപ്പെട്ടു. ശകുനി ഇതിനെ എതിർത്തെങ്കിലും ഭീഷ്മരും എല്ലം നിർബന്ധിക്കുന്നു. ശകുനിയും കർൺനനും ഒരു ഉപായം പറയുന്നു. പാണ്ഡവരുടെ അഞ്ജാതവാസം തീരാൻ ബാക്കിയുള്ള അഞ്ച് ദിവസത്തിനുള്ളിൽ അവരെക്കുറിച്ച് എന്തെങ്കിലും വിവരം തന്നാൽ പാതിരാജ്യം നലകാമെന്ന് . അത് ഒരു നടക്കാത്ത കാര്യമായി അവർ കരുതി. എന്നാൽ അതിനിടയിൽ വിരാടരാജ്യത്തുനിന്നും വന്ന ചില വാർത്തകളിൽ നിന്ന് ഭീഷ്മർ അവരുടെ വിരാടത്തെ സാന്നിദ്ധ്യം തിരിച്ചറിയുന്നു.അതുകൊണ്ട് ദ്രോണർ വ്യവസ്ഥ സമ്മതം എന്നറിയിക്കുന്നു. അവരെ പുറത്ത് ചാടിക്കാനായി യജ്ഞത്തിനു വരാത്തതിന്റെ പേരിൽ വിരാടരാജ്യത്തെ പശുക്കളെ അപഹരിക്കുന്ന സൂത്രം പ്രയോഗിക്കുന്നു.

രണ്ടാമങ്കംതിരുത്തുക

രണ്ടാമങ്കം ആരംഭിക്കുന്നത് വിരാടരാജ്യത്തെ ഇടയന്മാർ രാജാവിന്റെ പിറന്നാൾ ആഘോഷിക്കുന്ന രംഗത്തോടെ ആണ് അതിനിടയിൽ അവരുടെ പശുസംഘത്തെ ആക്രമിച്ചവിവരം അറിയുന്നു. രാജാവ് ഉടൻ തന്റെ തേരുതയ്യാറാക്കാൻ ആവശ്യപ്പെടുന്നു. അപ്പോഴേക്കും തന്നെ രാജകുമാർൻ ഉത്തരൻ ബ്രഹന്നള എന്ന തേരാളിയെക്കൂട്ടി രാജരഥവുമെടുത്ത് യുദ്ധത്തിനുപോയതായറിയുന്നു. അവർ വിജയശ്രീലാളിതരായി എത്തുന്നു. യുദ്ധവിവരങ്ങൾ വിശദമായറിയാൻ ബൃഹന്നളയെ വിളിപ്പിക്കുന്നു. അയാൾ വിവരണം തുടങ്ങുന്നതിനിടയിൽ അഭിമന്യുവി നെ കൊട്ടാരത്തിലെ അരിവെപ്പുകാരൻ നിരായുധനായി പോയി തട്ടിയെടുത്തു കൊണ്ടുവന്നതായി ഒരു ദൂതൻ പറഞ്ഞ് അറിയുന്നു. അഭിമന്യുവിനെ സഭയിൽ ഹാജറാക്കുന്നു. അത്ഭുത സംഭവങ്ങളാൽ പകച്ചുനിൽക്കുന്ന സഭാവാസികളുടെ ആശ്ചര്യം ഉത്തരൻ വന്ന് ബൃഹന്നള അർജ്ജുനനല്ലാതെ ആരുമല്ല എന്ന് അറിയിക്കുന്നു.

വിരാടൻ കൃതജ്ഞതാ ഭാരത്തോടെ ഉത്തര എന്ന തന്റെ പുത്രിയനെ അർജ്ജുനനു വധുവായി നൽകുന്നു. എന്നാൽ ബൃഹന്നള എല്ലാ സ്ത്രീകളെ യും താൻ അമ്മ മാരായാണ് കാണുന്നതെന്നും ഉത്തരയെ തന്റെ പുത്രൻ അഭിമന്യുവിനായി ആവശ്യപ്പെടുന്നു. അവരുടെ വിവാഹം നിശ്ചയിക്കുന്നു, വിവാഹാഘോഷത്തിലേക്ക് ഭീഷ്മാദികളെ ക്ഷണിക്കാനായി ഉത്തരൻ യാത്രയാകുന്നു.

മൂന്നാമങ്കംതിരുത്തുക

മൂന്നാമങ്കം ആരംഭിക്കുന്നത് ഉത്തരന്റെ സാരഥി രംഗത്തെത്തി ഒരു നിരായുധനായ പോരാളിവന്ന് അഭിമന്യുവിനെ പൊക്കികൊണ്ടുപോയത് വർണ്ണിക്കുന്നു. വിവരണത്തിൽ നിന്ന് ഭീഷ്മരും മറ്റും അത് ഭീമനാണെന്ന് മനസ്സിലാക്കുന്നു. അതിനിടയിൽ ശകുനിയും മറ്റും എങ്ങനെ ഉത്തരൻ തങ്ങളെ ജയിച്ചു. അർജ്ജുനനാകാം ഉത്തരനായി വന്നതെ എന്നെല്ലാം പറയുന്നു. ഒരുപടയാളി വന്ന് തങ്ങളുടെ തേർക്കുട തകർത്ത അസ്ത്രം സമർപ്പിക്കുന്നു. അതിൽ അർജ്ജുനന്റെ പേർ കൊത്തിയത് കാണിക്കുന്നു. ശകുനിക്ക് എന്നിട്ടും സമ്മതമാകുന്നില്ല്. ദുര്യോധനനും സമ്മതിക്കാതെ പാണ്ഡവരെ കണ്ടാലെ വിശ്വസിക്കൂ എന്ന് ശഠിക്കുന്നു. അപ്പോൽ ഉത്തരൻ പ്രവേശിച്ച് യുധിഷ്ഠിരൻ ഭീഷ്മരെയും മറ്റുള്ളവരെയും ഉത്തരയും അഭിമന്യുവും തമ്മിലുള്ള വിവാഹത്തിനു ക്ഷനിക്കുന്നതായി അറിയിക്കുന്നു.

ദ്രോണർ തന്റെ വാക്കു പാലിച്ചതായും, അതിനാൽ രാജ്യത്തിന്റെ പകുതിയും പാണ്ഡവർക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നു. ദുര്യോധനൻ അതുവിധം ചെയ്യുന്നു.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=പഞ്ചരാത്രം&oldid=3312971" എന്ന താളിൽനിന്ന് ശേഖരിച്ചത്