ഭാരതീയസംഗീതപദ്ധതികളിൽ ഉപയോഗിക്കപ്പെടുന്ന സപ്തസ്വരങ്ങളിൽ അഞ്ചാമത്തേതാണ്‌ പഞ്ചമം. സ്വരം പാടുന്നതിനും സൂചിപ്പിക്കുന്നതിനും എന്ന അക്ഷരം ഉപയോഗിക്കുന്നു. കർണ്ണാടകസംഗീതത്തിൽ ഷഡ്ജവും പഞ്ചമവും പ്രകൃതിസ്വരങ്ങളായി കണക്കാക്കുന്നു. പഞ്ചമത്തെ കുയിലിന്റെ സ്വരത്തോടാണ്‌ താരതമ്യപ്പെടുത്താറുള്ളത്.

ഭാരതീയശാസ്ത്രീയസംഗീതപദ്ധതികളിൽ ശ്രുതിഭേദങ്ങളില്ലാത്ത പ്രകൃതിസ്വരങ്ങളായ ഷഡ്ജം, പഞ്ചമം എന്നിവ മീട്ടുന്ന രീതിയിലാണ്‌ വയലിൻ, വീണ മുതലായവയുടെ കമ്പികൾ ക്രമീകരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പഞ്ചമം_(സംഗീതം)&oldid=1500170" എന്ന താളിൽനിന്ന് ശേഖരിച്ചത്