പച്ചിലവെട്ടി
വളരെ ചെറിയ ശിരസോടുകൂടിയ ഒരിനം മത്സ്യമാണ് പച്ചിലവെട്ടി (ശാസ്ത്രീയനാമം: Barbodes carnaticus).
പച്ചിലവെട്ടി Carnatic Carp | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. carnaticus
|
Binomial name | |
Barbodes carnaticus (Jerdon, 1849)
|
പേരിനു് പിന്നിൽ
തിരുത്തുകഈ മത്സ്യത്തിന് ഇലകൾ ഭക്ഷിക്കുന്ന സ്വഭാവമുണ്ട്. അതുകൊണ്ട് തന്നെ ആദിവാസികളടക്കമുള്ളവർ ഇതിനെ പച്ചിലവെട്ടി എന്നു വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ആമാശയത്തിൽ എപ്പോഴും ഇലയുടെ അവശിഷ്ടങ്ങൾ നിറയെ കാണാം.
ശരീരപ്രകൃതി
തിരുത്തുകവളരെ ചെറിയ ശിരസാണെങ്കിലും ശരീരം നീണ്ടതും സാമാന്യം ഉരുണ്ടതുമാണ്. പച്ചിലവെട്ടിയുടെ മുതുകുഭാഗം പച്ച കലർന്ന കറുപ്പുനിറമാണ്. ചെതുമ്പലുകൾക്ക് സാമാന്യം വലിപ്പമുണ്ട്. പരമാവധി വലിപ്പം 60 സെന്റിമീറ്റർ. 5 വർഷം വരെ ആയുസുള്ള ഈ മത്സ്യം പരമാവധി 12കിലോ വരെ ഭാരം ഉണ്ടാകും.
അവലംബം
തിരുത്തുക- കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - കേരള ജൈവവൈവിധ്യബോർഡ്
- Froese, Rainer, and Daniel Pauly, eds. (2006). "Barbodes carnaticus" in ഫിഷ്ബേസ്. April 2006 version.